
മകനെ കാണാൻ നെടുവീർപ്പോടെ ദിവസങ്ങളെണ്ണി ഉമ്മ, വിധിപകർപ്പ് കിട്ടിയാൽ റഹീമിന്റെ മോചനം ഉടൻ
18 വർഷത്തെ ജയിൽ വാസത്തിന് ശേഷം മകൻ അബ്ദുൽ റഹീമിനെ കാണാനുള്ള തിടുക്കത്തിലാണ് ഉമ്മ ഫാത്തിമ. എത്രയും വേഗം മകൻ നാട്ടിലെത്തണമെന്നാണ് ഉമ്മയുടെ ആഗ്രഹം. അതിനായി എല്ലാവരും പ്രാർഥിക്കണം എന്നാണ് ഉമ്മയുടെ അഭ്യർഥന. വധശിക്ഷ കോടതി റദ്ദാക്കിയ സന്തോഷം പങ്കിട്ട് റഹീം ഉമ്മയെ ഫോണിൽ വിളിച്ചിരുന്നു. വിധിപകർപ്പ് ലഭിച്ചാൽ നടപടികൾ പൂർത്തിയാക്കി ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘പൊന്നുമോനെ കാണണം, പെട്ടെന്നു തന്നെ അവനെ നാട്ടിൽ എത്തിക്കണം…’ കോടമ്പുഴ സീനത്ത് മൻസിലിൽ ഫാത്തിയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനാകുന്നില്ല. ആറ് മക്കളിൽ ഇളയമകനാണ് റഹീം. 2006ലായിരുന്നു റഹീം ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയത്. റഹീമിന്റെ മോചനത്തിനായി സൗദി കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34.35 കോടി രൂപ നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാരും നിയമസഹായ കമ്മിറ്റിയും ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മഹാമനസ്കരും. സഹായിച്ചവർക്കെല്ലാം ഉമ്മ നന്ദിയറിയിച്ചു. അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ കോടതിവിധിയുടെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും അയച്ചിട്ടുണ്ട്. ഇരുകക്ഷികളുടെയും അഭിഭാഷകരും പവർ ഓഫ് അറ്റോർണിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഒപ്പിട്ട ശേഷമാണു വിധിപ്പകർപ്പ് അയച്ചത്. താമസിയാതെ ജയിൽ മോചനം സാധ്യമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)