Posted By rosemary Posted On

യുഎഇയിലെ വിദ്യാർത്ഥികളുടെ ഉന്നതപഠനം; ചെലവഴിക്കേണ്ടി വരുന്നത് വമ്പൻ തുക

പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് യുകെ, കാനഡ, യു.എസ്. എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനാണ് യുഎഇയിലെ ഭൂരിഭാ​ഗം കുട്ടികളും ആ​ഗ്രഹിക്കുന്നത്. ഐവി ലീ​ഗ് പോലുള്ളവയിലേക്കുള്ള അഡ്മിഷനായി മാതാപിതാക്കൾ മുമ്പേ കൂട്ടി ആസൂത്രണങ്ങളും നടത്തുന്നുണ്ട്. മെൻ്റർഷിപ്പ് പ്രോഗ്രാമുകൾക്കായി പ്രൊഫഷണൽ എഡ്യൂക്കേഷൻ കൺസൾട്ടൻ്റുമാരെ സമീപിക്കുമ്പോൾ പല വിദ്യാർത്ഥികളും അവരുടെ പ്രൊഫൈലുകൾ നിർമ്മിക്കുന്നതിന് 250,000 ദിർഹം വരെ ചിലവഴിക്കേണ്ടി വരുന്നെന്നാണ് റിപ്പോർട്ട്. കോളേജുകളിലേക്കുള്ള അപേക്ഷാ പ്രക്രിയകൾ ആരംഭിക്കുന്നത് വളരെ നേരത്തേയായിരിക്കണമെന്നാണ് യുഎഇയിലെ നിവാസിയായ പൂനം ഛോട്ടേലാൽ പറയുന്നത്. അവർ തങ്ങളുടെ മകളുടെ 10ആം ​ഗ്രേഡിൽ വച്ചാണ് കൺസൾട്ടിം​ഗ് സ്ഥാപനവുമായി ബന്ധപ്പെട്ടത്. എന്നാൽ അത് വൈകിപ്പോയെന്നാണ് പൂനത്തി​ന്റെ അഭിപ്രായം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

9ആം ​ഗ്രേഡിൽ തന്നെ കുട്ടികളുടെ അഭിരുചിയും വാസനകളും അറിഞ്ഞ് വിദ്യാർത്ഥി തിരഞ്ഞെടുത്ത വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു കൗൺസിലറെ കണ്ടെത്തുന്നതാണ് നല്ലതെന്ന് പൂനം പറയുന്നു. വിദ്യാർത്ഥിയുടെ വൈദഗ്ധ്യം അളക്കുന്നതിനും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ കോഴ്‌സുകൾ തിരിച്ചറിയുന്നതിനും എജ്യൂക്കേഷൻ കൺസൾട്ടിം​ഗ് സ്ഥാപനങ്ങൾ സൈക്കോമെട്രിക് ടെസ്റ്റുകൾ നടത്തുന്നുണ്ട്. വ്യക്തി​ഗതവും സെഷനുകളും ​ഗ്രൂപ്പ് സെഷനുകളും നടത്താറുണ്ട്. ഓരോ വിദേശ സർവകലാശാലയുടെയും പ്രവേശന ഫോമിന് 500 ‍ഡോളറോളം ചെലവുണ്ട്. അതിനാൽ കുട്ടിയുടെ കഴിവും പഠനശേഷിയും തിരിച്ചറിഞ്ഞ് അപേക്ഷകൾ സമർപ്പിക്കുന്നതാണ് ഉചിതമെന്നും രക്ഷിതാവ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിയുടെ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിൽ വേനൽക്കാല പ്രോഗ്രാമുകൾ,പാഠ്യേതര പ്രവർത്തനങ്ങൾ (ഇസിഎ), ഇൻ്റേൺഷിപ്പുകൾ എന്നിവ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിയുമെങ്കിൽ സർവ്വകലാശാല സന്ദർശിക്കാൻ വിദ്യാഭ്യാസ കൺസൾട്ടൻ്റുമാരും മാതാപിതാക്കളെ ഉപദേശിക്കുന്നുണ്ട്. കോളേജുകളുടെ പ്രവർത്തന രീതിയും അവിടെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും സുരക്ഷാ വശവും മനസ്സിലാക്കാൻ ഇത് സഹായകമാണ്.

അതേസമയം ഹെയിൽ, ക്രിംസൺ പോലുള്ള എജ്യുക്കേഷൻ കൺസൾട്ടൻസികൾ വൻ തുക ഫീസ് ഈടാക്കി വിദ്യാർത്ഥികൾക്കായി കൗൺസിലിം​ഗ് നൽകിയാലും ആ​ഗ്രഹിക്കുന്ന വിദേശ സർവകലാശാലകളിൽ അഡ്മിഷൻ കിട്ടുക എന്നതിൽ ഉറപ്പില്ലെന്ന് ഇന്ത്യൻ പ്രവാസിയും പത്താം ക്ലാസുകാര​ന്റെ അമ്മയുമായ ശീതൾ സെബൽ പറയുന്നു. അതേസമയം പലരും അഡ്മിഷനായി വൻ തുക ചെലവഴിക്കാൻ മടികാണിക്കുന്നില്ലെന്നും ശീതൾ പറയുന്നു. ആ​ഗോളതലത്തിൽ വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കാൻ മത്സരമാണ് നടക്കുന്നതെന്നും അതിനാൽ അതിന് അനുസരിച്ച് പോർട്ട്ഫോളിയോയിലും മറ്റും മാറ്റം വരുത്താനും ഫണ്ട് മാറ്റിവയ്ക്കാനും ശ്രദ്ധിക്കേണ്ടതാണെന്ന് എജ്യുക്കേഷൻ കൺസൾട്ട​ന്റ്​ ​ഗ്രൂപ്പായ ഹെയിലിലെ കൺസൾട്ട​ന്റായ ഷാഫിക് പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *