യുഎഇയിലെ തിരക്കേറിയ ഹൈവേയിൽ അശ്രദ്ധമായി ലെയിൻ മാറ്റിയതിനെ തുടർന്ന് വാഹനങ്ങൾ തമ്മിൽ വൻ കൂട്ടിയിടി. ഡ്രൈവർമാർ അവരുടെ പാതയിൽ നിൽക്കുകയോ ലൈനുകൾ മുറിച്ചുകടക്കുന്നതിന് മുമ്പ് കൂടുതൽ മുൻകരുതൽ എടുക്കുകയോ ചെയ്തിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊണ്ടാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അപകടമുണ്ടാക്കിയ വാഹനങ്ങൾ മറ്റ് വാഹനങ്ങളിൽ കൂട്ടിയിടിച്ചും അപകടമുണ്ടായി. റോഡിലെ ലെയിനിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനം ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണ്. 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുന്ന കുറ്റകൃത്യമാണ്. അതേസമയം തെറ്റായ ഓവർടേക്കിംഗിന് 600 ദിർഹം മുതൽ പിഴയും ലഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV