നിങ്ങളുടെ യാത്ര ദുബായ് എയർപോർട്ടിലൂടെയാണോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ വരല്ലേ.. നിർദേശവുമായി അധികൃതർ

ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി അധികൃതർ. ജൂലൈ 6 മുതൽ 17 വരെ വേനൽക്കാല അവധിക്കാല യാത്രാ തിരക്കുകൾക്കായി ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറെടുക്കുന്നതിനാൽ യാത്രക്കാരല്ലാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ടെർമിനലുകൾ 1-ലും 3-ലും എത്തിച്ചേരുന്നവരുടെ ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കാൻ എയർപോർട്ടിലേക്കും 1-നും 3 ടെർമിനലുകൾക്കുമിടയിൽ പോകാനും വരാനും ദുബായ് മെട്രോ ഉപയോഗിക്കുക. സുഗമമായ യാത്ര ഉറപ്പാക്കാൻ ചെക്ക്-ഇൻ, സുരക്ഷാ സ്ക്രീനിംഗ്, ബോർഡിംഗ് പ്രക്രിയകൾ എന്നിവയ്ക്കായി അധികസമയം കണക്കാക്കണമെന്നും അധികൃതർ ഉപദേശിക്കുന്നു. ഫ്ലൈദുബായ് യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്ന് നിർദ്ദേശിക്കുന്നു, അതേസമയം മറ്റ് എയർലൈനുകൾക്കൊപ്പം പറക്കുന്നവർ അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മൂന്ന് മണിക്കൂറിന് മുമ്പായി എയർപോർട്ടിൽ എത്തിച്ചേരണം. ഈ വേനൽക്കാലത്ത് അസാധാരണമായവിധം തിരക്ക് അനുഭവപ്പെടുമെന്നാണ് ട്രാവൽ പ്രൊവൈഡർ dnata പറയുന്നത്. കഴിഞ്ഞ വർഷം ഇതേ മാസങ്ങളെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അന്താരാഷ്ട്ര യാത്രകൾക്കുള്ള ബുക്കിംഗിൽ 35 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരെ മാത്രമേ ടെർമിനലിനുള്ളിൽ പ്രവേശിപ്പിക്കൂ. വിമാനത്താവളത്തിലേക്ക് യാത്രയാക്കാനായി പ്രിയപ്പെട്ടവർ എത്തരുതെന്നും വീടുകളിൽ വച്ച് യാത്രയയപ്പ് കൈമാറണമെന്നും അധികൃതർ നിർദേശിച്ചു. ഏകദേശം 3.3ദശലക്ഷം അതിഥികൾ എയർപോർട്ടിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ വാരാന്ത്യത്തിൽ 840,000 യാത്രക്കാരെ സ്വാഗതം ചെയ്യും. 286,000 യാത്രക്കാരെ പ്രതീക്ഷിക്കുന്ന ജൂലൈ 13 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ എയർലൈനിൻ്റെ ലഗേജ് അലവൻസും പാക്കിംഗ് നിയന്ത്രണങ്ങളും മുൻകൂട്ടി പരിശോധിച്ച് അറിഞ്ഞിരിക്കുന്നതാണ് നല്ലത്. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ അത് സഹായകമാകും. വാച്ച്, ആഭരണങ്ങൾ, മൊബൈൽ ഫോൺ, നാണയങ്ങൾ, ബെൽറ്റ് – നിങ്ങളുടെ ഹാൻഡ് ലഗേജിൽ വയ്ക്കുക. ദ്രാവകങ്ങൾ, എയറോസോൾ, ജെൽ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക. 12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നിയന്ത്രണ പ്രക്രിയ വേഗത്തിലാക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy