യുഎഇയിൽ വരാനിരിക്കുന്ന ഔദ്യോഗിക അവധി ദിനമായ ജൂലായ് 7ന് ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ? എപ്രകാരമാണ് ഇതിനുള്ള നഷ്ടപരിഹാരമായുള്ള ഓഫും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയെന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഔദ്യോഗിക പൊതു അവധി ദിനത്തിൽ ജോലി ചെയ്യാൻ തൊഴിലുടമ ജീവനക്കാരനെ വിളിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28 പ്രകാരം, തൊഴിലുടമ ജീവനക്കാരന് പൊതു അവധി ദിവസം ജോലി ചെയ്തതിന് പകരമായി മറ്റൊരു ദിവസത്തെ അവധിയോ ഒരു ദിവസത്തെ ശമ്പളമോ നൽകണം. കൂടാതെ ജീവനക്കാരനെ പൊതു അവധി ദിനത്തിൽ ജോലി ചെയ്യിപ്പിക്കുന്നതിന് അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനവും നൽകണം. കാബിനറ്റിൻ്റെ തീരുമാനപ്രകാരം നിർണ്ണയിച്ചിട്ടുള്ള പൊതു അവധി ദിവസങ്ങളിൽ ജീവനക്കാരന് പൂർണ്ണ ശമ്പളത്തോടെ ഔദ്യോഗിക അവധിക്ക് അർഹതയുണ്ട്. രണ്ടാമതായി, ജോലി സാഹചര്യങ്ങൾ അനുസരിച്ച് ജീവനക്കാരന് അവധി ദിവസങ്ങളിൽ ജോലി നൽകണം, ജീവനക്കാരന് ജോലി ചെയ്യുന്ന ഓരോ ദിവസത്തിനും പകരമായി ഒരു വിശ്രമ ദിനം നൽകണം അല്ലെങ്കിൽ സാധാരണ പ്രവൃത്തി ദിവസങ്ങളിൽ ശമ്പളം നൽകണം, കൂടാതെ അവൻ്റെ അടിസ്ഥാന തുകയുടെ 50 ശതമാനമെങ്കിലും സപ്ലിമെൻ്റും നൽകണം. ജീവനക്കാരന് നഷ്ടപരിഹാര അവധി ലഭിക്കേണ്ട തീയതി തൊഴിലുടമയ്ക്ക് തീരുമാനിക്കാം. അതേസമയം ജീവനക്കാരന് തൊഴിലുടമ നഷ്ടപരിഹാര അവധിയോ ശമ്പളമോ നിഷേധിച്ചാൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ പരാതി നൽകാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV