യുഎഇയിൽ ദിനം പ്രതി താപനില ഉയർന്ന് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഷാർജയിലെ മ്ലീഹ ഡയറി ഫാമിലെ ആയിരത്തിലധികം പശുക്കൾ 26 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കഴിഞ്ഞുപോകുന്നത്. യുഎഇയിലെ വേനൽക്കാലത്തെ ചൂടിൽ പശുക്കൾ സുഖകരവും നന്നായി പരിപാലിക്കപ്പെടുന്നതും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്നെന്ന് ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ്‌സ്റ്റോക്ക് എസ്റ്റിൻ്റെ പ്രതിനിധികൾ പറയുന്നു. നൂതന ശീതീകരണ സാങ്കേതികവിദ്യയിലൂടെ പശുക്കളുടെ ക്ഷേമം മാത്രമല്ല, പാലുൽപ്പാദനവും ഉറപ്പാക്കുന്നുണ്ട്. വെള്ളവും മൂടൽമഞ്ഞും സ്‌പ്രേ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ഫാമിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫാം തൊഴുത്തിനകത്ത് പശുക്കൾക്ക് മിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഓട്ടോമാറ്റിക് എയർ കൂളിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓരോ കൂളിംഗ് യൂണിറ്റും ഏകദേശം 15 പശുക്കൾക്ക് മതിയാകും, ഇത് വേനൽക്കാലത്ത് തൊഴുത്തിലെ താപനില 26 ഡിഗ്രി സെൽഷ്യസായി കുറയ്ക്കാൻ സഹായിക്കുന്നു. ഡെൻമാർക്കിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ് പശുക്കളെല്ലാം. 3,770,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലെ ഫാമിൽ 2,500 പശുക്കളെ വരെ പാർപ്പിക്കാൻ കഴിയും. നിലവിൽ 1200 പശുക്കളെ പാർപ്പിക്കുന്ന നാല് തൊഴുത്തുകളാണുള്ളത്. ഈ വർഷം സെപ്റ്റംബറിൽ 1300 പശുക്കൾ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
സെൻസറുകളും താപനില അനുസരിച്ച് പ്രവർത്തിക്കുന്നു, അതേസമയം ഡ്രൈ ഫാനുകൾ ഈച്ചകളെ പുറന്തള്ളുകയും ഫാമിനുള്ളിൽ വായു വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന കർട്ടനുകളുമുണ്ട്. ഈ വർഷം ഏപ്രിലിലാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫാമിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. പശുക്കളിൽ പ്രധാനമായും A2A2 ജീൻ പൂളിൻ്റെ പരിപാലനം ഉറപ്പാക്കുന്നുണ്ട്. A2A2 പ്രോട്ടീൻ വഹിക്കുന്ന ഓർഗാനിക് പാൽ (മനുഷ്യപാലിൽ കാണപ്പെടുന്ന അതേ പ്രാഥമിക പ്രോട്ടീൻ) ഉയർന്ന നിലവാരമുള്ളതും ഹോർമോണുകളും ആൻ്റിബയോട്ടിക്കുകളും ഇല്ലാത്തതും മനുഷ്യൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നവുമാണ്. ഇതിൽ ഏകദേശം 3.5 ശതമാനത്തിലധികം കൊഴുപ്പും 3.5 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കുന്നു, ഇത് ഉപഭോക്താക്കളിൽ എത്തുന്ന ഏറ്റവും മികച്ച പാലുകളിലൊന്നായി കണക്കാക്കപ്പെടുന്നു. അടുത്ത വർഷം ജൂലൈയോടെ പാലുൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ സജ്ജീകരിച്ച ഫാം, 2025-ൻ്റെ തുടക്കത്തോടെ അതിൻ്റെ ഡയറി പ്രോസസിംഗ് പ്ലാൻ്റ് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇത് പ്രതിദിനം 75,000 ലിറ്റർ അസംസ്കൃത പാൽ ഉത്പാദിപ്പിക്കും.2028 ഓടെ പ്രതിവർഷം 61 ദശലക്ഷം ലിറ്റർ വരെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.