
യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും രാത്രി ഈർപ്പം വർദ്ധിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പൊടി നിറഞ്ഞ സാഹചര്യമായിരിക്കും. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കൂടാതെ പലയിടങ്ങളിലും 15-25kmph മുതൽ 40kmph വരെയുള്ള വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അബുദാബിയുടെ ചില ഭാഗങ്ങളിൽ 47 ഡിഗ്രി സെൽഷ്യസും ദുബായിൽ 39 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം. അറേബ്യൻ ഗൾഫും ഒമാൻ കടലും രാവിലെ പ്രക്ഷുബ്ധമായിരിക്കും യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)