കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റവർക്ക് അടിയന്തര സഹായം വിതരണം ചെയ്ത് എൻബിടിസി കമ്പനി. പരുക്കേറ്റവർക്ക് 1000 ദിനാർ (2.72 ലക്ഷം രൂപ) വീതം വിതരണം ചെയ്തെന്ന് കമ്പനി അറിയിച്ചു. 54 ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്ക് ധനസഹായം വിതരണം ചെയ്തു. ഇതിന് പുറമെ പരുക്കേറ്റവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരും താമസിയാതെ ആശുപത്രി വിടുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പരുക്കേറ്റവരുടെ പത്തോളം കുടുംബാംഗങ്ങളെ കമ്പനി കുവൈറ്റിലെത്തിച്ചിരുന്നു. കഴിഞ്ഞ മാസമുണ്ടായ തീപിടുത്ത ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരണപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV