യുഎഇയിൽ പ്രാദേശിക ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് സംവിധാനത്തിലെ പഴുതുകൾ മുതലെടുത്ത് വൻതുക തട്ടിയെടുത്തയാൾ പിടിയിൽ. 74,500 ദിർഹം തട്ടിയെടുത്തതിനെ തുടർന്ന് ആഫ്രിക്കൻ പൗരനാണ് അറസ്റ്റിലായത്. വാട്ട്‌സ്ആപ്പ് വഴി ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം ബാങ്കിന് ഉണ്ടായിരുന്നു. എന്നാൽ സംവിധാനത്തിൽ സാങ്കേതിക പിഴവ് കണ്ടെത്തിയതോടെയാണ് പ്രതി പണം തട്ടിയെടുത്തത്. തുടർച്ചയായ രണ്ട് ദിവസം കൊണ്ടാണ് പ്രതി ഇത്രയും വലിയ തുക തട്ടിയെടുത്തത്. ക്രിമിനൽ കുറ്റങ്ങൾക്ക് പുറമേ, 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്ക് ഇയാൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. ഫെബ്രുവരിയിലെ പതിവ് ഓഡിറ്റിനിടെയാണ് പിഴവ് കണ്ടെത്തിയത്. അനധികൃത ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV