പതിനാറാം വയസിൽ വീട്ടുജോലിക്കായി ദുബായിലെത്തിയ പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം അവൾക്ക് വയസ് 57, നാല് പേസ്ട്രി ഷോപ്പുകളുടെ ഉടമ. ഫിലിപ്പൈൻസ് സ്വദേശി നാനായ് പാസ് എന്നറിയപ്പെടുന്ന മരിയ പാസിന് ഇപ്പോഴും പതിനാറാം വയസിലും ചുറുചുറുക്കും തീക്ഷണതയുമാണ്. തന്റെ സംരംഭം തഴച്ചുവളർന്നിട്ടും ഇപ്പോഴും ഏറ്റവും ചെറിയ ജോലി പോലും മടി കൂടാതെ ചെയ്യുന്നയാളാണ് നാനായ് പാസ്. സോഷ്യൽ മീഡിയയിൽ വൈറലായ ചീസ് കേക്ക് ടിക് ടോക് വീഡിയോകളും നാനായിയെ ഏറെ പ്രസിദ്ധയാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV വെറും വീട്ടുജോലി ചെയ്തിരുന്ന തനിക്ക് വിദേശ രാജ്യത്ത് ഒരു ബിസിനസ് നടത്താൻ കഴിയുമെന്ന് ആരാണ് കരുതിയിരുന്നത്? അതിന് വലിയൊരു തുക വേണ്ടിവരും, എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ ആ റിസ്ക് എടുക്കാൻ തനിക്ക് സാധിച്ചെന്ന് നാനായി ഓർത്തെടുത്ത് പറയുന്നു. തനിക്കുണ്ടായിരുന്ന ഏക മൂലധനം സ്ഥിരോത്സാഹമായിരുന്നെന്നും നാനായ് കൂട്ടിച്ചേർക്കുന്നു. മൂന്ന് കുട്ടികളുടെ അമ്മയും 12 കുട്ടികളിൽ അഞ്ചാമത്തെയാളുമായ നാനായിക്ക് 3,000 ദിർഹമെന്ന പ്രതിമാസ വരുമാനം ആവശ്യങ്ങൾക്ക് തികഞ്ഞിരുന്നില്ല. അധിക വരുമാനം എന്ന രീതിയിലാണ് പേസ്ട്രി ഉണ്ടാക്കി വിൽക്കാൻ ആരംഭിച്ചത്.
2014 ൽ തൻ്റെ പേസ്ട്രി ബിസിനസ്സ് ഓൺലൈനിലൂടെ പ്രമോട്ട് ചെയ്യാൻ തുടങ്ങി. താമസിയാതെ നിരവധി ഓർഡറുകൾ വന്നുതുടങ്ങി. ബിസിനസ് വളരാൻ തുടങ്ങി. അധികം വൈകാതെ തന്നെ തന്റെ തൊഴിലുടമയോട് ഓൺലൈൻ പേസ്ട്രി ബിസിനസിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നും ഇനി തനിക്ക് പണം നൽകേണ്ടതില്ലെന്നും പറയാൻ തക്കവണ്ണം അവർ വളർന്നു. ഫ്രഞ്ച് പൗരന്മാരുടെ വീട്ടിലായിരുന്നു നാനായി ജോലി ചെയ്തിരുന്നത്. 2013ൽ തൊഴിലുടമയുടെ ഭാര്യ മരിച്ചതോടെ അദ്ദേഹം 2021ൽ സ്വന്തം നാട്ടിലേക്ക് മടങ്ങി. 13 വർഷത്തെ അവളുടെ സ്തുത്യർഹസേവനത്തിന് തൊഴിലുടമ അദ്ദേഹത്തിന്റെ കാർ സ്നേഹത്തോടെ നൽകി. അദ്ദേഹം യുഎഇയിൽ നിന്ന് മടങ്ങിയതിന് ശേഷം അദ്ദേഹം താമസിച്ചിരുന്ന സ്വിമ്മിംഗ് പൂളോട് കൂടിയ രണ്ട് മുറിയുള്ള വില്ല നാനായ് ഏറ്റെടുത്തു. അതേ വർഷം ഡിസംബറിൽ സഹോദരന്റെയും ബിസിനസ് പാർട്ണറുടെയും സഹായത്തോടെ ആദ്യ പേസ്ട്രി ഷോപ്പ് സത്വയിൽ തുടങ്ങി. മൂന്ന് വർഷം കൊണ്ട് മൂന്ന് പേസ്ട്രി ഷോപ്പുകൾ കൂടി ആരംഭിച്ചു. നിലവിൽ 46 ജീവനക്കാരാണ് നാനായുടെ വിവിധ കടകളിൽ ജോലി ചെയ്യുന്നത്. ക്രിസ്തുമസ്, ന്യൂഇയർ സമയങ്ങളിലെല്ലാം വൻ തിരക്കാണ് കടകളിൽ അനുഭവപ്പെടാറുള്ളത്. ചീസ് കേക്ക്, കസാവ കേക്ക്, പർപ്പിൾ യാം കേക്ക് തുടങ്ങി നിരവധി പേസ്ട്രികൾക്ക് നാനായിയുടെ കടകൾ പ്രസിദ്ധമാണ്.