2025ൽ ജപ്പാനിലെ ഒസാക്കയിൽ നടക്കാനിരിക്കുന്ന എക്സ്പോയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് യുഎഇ. എമിറാത്തി സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന പവലിയന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 2025ൽ ഒസാകയിലെ യുമേഷിമ ദ്വീപിൽ നടക്കുന്ന എക്സ്പോയിൽ 150ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV ജപ്പാനിലെ എക്സ്പോ വേദിയിൽ യു.എ.ഇയുടെ പവലിയൻ ഉദ്ഘാടന ചടങ്ങിൽ ജപ്പാനിലെ യു.എ.ഇ അംബാസഡർ ശിഹാബ് അൽ ഫഹീം ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ‘നമ്മുടെ ജീവിതത്തിനായി ഭാവി സമൂഹത്തെ രൂപപ്പെടുത്തുക’ എന്നതാണ് ഒസാക മേളയുടെ തീം. യുഎഇ നിർമിക്കുന്ന പവലിയൻ എക്സ്പോയിലെ തന്നെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായിരിക്കും. മേളയിലെ ‘എംപവറിങ് ലൈവ്സ് സോണി’ലെ ജപ്പാൻ പവലിയന് സമീപമാണ് യുഎഇ പവലിയൻ ഉണ്ടായിരിക്കുക. 2020ൽ കൊവിഡ് പശ്ചാത്തലത്തിലും എക്സ്പോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ പരിപാടിയായിരുന്നു ദുബായിൽ നടന്ന എക്സ്പോ.