വാഹനങ്ങൾക്ക് തീപിടിച്ച് അപകടം; യുഎഇയിലെ വേനലിൽ ഈ 7 വസ്തുക്കൾ ഒരു കാരണവശാലും വാഹനങ്ങളിൽ വയ്ക്കരുത്

യുഎഇയിൽ താപനില ക്രമാതീതമായി വർധിക്കുന്നതിനെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിച്ചുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക മാർ​ഗനിർദേശങ്ങളുമായി അബുദാബി പോലീസ് രം​ഗത്തെത്തിയിരിക്കുന്നു. വേനൽക്കാലത്ത് ടയർ പൊട്ടിയുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. വേനൽക്കാലത്ത് വാഹനങ്ങളിൽ 7 വസ്തുക്കൾ സൂക്ഷിക്കുന്നത് തീപിടുക്കുന്നതിന് കാരണമായേക്കും. കംപ്രസ് ചെയ്ത പാക്കേജുകൾ, ബാറ്ററികൾ, ഊർജ്ജ സംഭരണ ​​ഉപകരണങ്ങൾ, ഹാൻഡ് സാനിറ്റൈസർ, സുഗന്ധദ്രവ്യങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്ററുകൾ എന്നിവ വാഹനങ്ങളിൽ ഉപേക്ഷിച്ച് പുറത്തേക്ക് പോകരുതെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഇവയിൽ ഭൂരിഭാഗവും തീപിടിക്കുന്ന വസ്തുക്കളായതിനാൽ, സൂര്യപ്രകാശമേൽക്കുമ്പോൾ അവ വാഹനത്തിന് തീപിടിക്കാൻ ഇടയാക്കും. വാഹനമോടിക്കുന്നവർ അഗ്‌നിശമന ഉപകരണവും ഫസ്റ്റ് എയ്ഡ് കിറ്റും എപ്പോഴും വാഹനത്തിൽ സൂക്ഷിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു. വാഹനങ്ങളിൽ ദ്രവ ഇന്ധനം, എണ്ണകൾ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ ഇൻ്റീരിയർ ഘടകങ്ങൾ മുതലായ ജ്വലിക്കുന്ന ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ, അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ കാറിൻ്റെ പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy