കഴിഞ്ഞ ആഴ്‌ചയിലെ ശക്തമായ നേട്ടത്തിന് ശേഷം ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തിൽ ദുബായിൽ സ്വർണ വില കുറഞ്ഞു. യുഎഇയിൽ, സ്വർണത്തിന്റെ 24K വേരിയൻ്റിന് രാവിലെ 9 മണിക്ക് ഗ്രാമിന് 288.75 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. 289.25 ദിർഹത്തിലായിരുന്നു വാരാന്ത്യത്തിൽ വിപണികൾ അവസാനിച്ചത്. മറ്റ് വേരിയൻ്റുകളിൽ, 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 267.25 ദിർഹം, 258.75 ദിർഹം, 221.75 ദിർഹം എന്നിങ്ങനെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ട് വ്യാപാര ദിനങ്ങളിൽ സ്വർണത്തിന് ഗ്രാമിന് ഏകദേശം 4 ദിർഹം ഉയർന്നിരുന്നു. ആഗോളതലത്തിൽ, ഔൺസിന് 2,384.69 ഡോളർ എന്ന നിരക്കിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. യുഎസ് ബോണ്ട് വിപണിയിൽ കാണുന്ന വാങ്ങലുകളാണ് മാറ്റത്തിന് കാരണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV