വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനാവശ്യത്തിനുമായി പോകുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് കൂടുതൽ സുരക്ഷിതമാക്കിയെന്ന് നോർക്ക നോർട്ട്സ്. ഏജൻസികൾ വഴിയുള്ള സാക്ഷ്യപ്പെടുത്തലിലെ തട്ടിപ്പ് പ്രതിരോധിക്കാനാണ് നീക്കമെന്ന് നോർക്ക സിഇഒ അജിത് കോളശേരി പറഞ്ഞു. പരമ്പരാഗത മഷിമുദ്രകൾക്കുപകരം ഉയർന്ന സുരക്ഷിതത്വമുള്ള ഹോളോഗ്രാമുള്ള സംവിധാനത്തോടെയാണ് നോർക്ക അറ്റസ്റ്റേഷൻ നടത്തുന്നത്. ക്യൂആർ കോഡ് ഉൾപ്പെടെയുള്ളവ മുദ്രയിൽ ആലേഖനം ചെയ്തിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV ഹോം അറ്റസ്റ്റേഷൻ, മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ് (എം.ഇ.എ.) സാക്ഷ്യപ്പെടുത്തൽ, എംബസികളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയവയെല്ലാം നോർക്ക-റൂട്ട്സ് വഴിയാണ് സാക്ഷ്യപ്പെടുത്തുന്നത്. എളുപ്പത്തിൽ അറ്റസ്റ്റേഷൻ നടത്താൻ ഏജൻസികൾക്ക് പലരും ഉയർന്ന തുക നൽകി സർട്ടിഫിക്കറ്റുകൾ ഏൽപ്പിക്കാറുണ്ട്. എന്നാൽ നോർക്കയുടെ പേരിലുള്ള വ്യാജ മുദ്രയുണ്ടാക്കിയാണ് ഏജന്റുമാർ സാക്ഷ്യപ്പെടുത്തുന്നത്. സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിലേക്കുള്ള ജോലികൾക്കും പ്രവാസികൾക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നിർബന്ധമായതോടെയാണ് തട്ടിപ്പുകൾ വർധിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും സേവനങ്ങൾക്കായി നോർക്ക ഓഫീസിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91-8802 012 345 എന്ന നോർക്ക ഗ്ലോബൽ ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
Home
news
ശ്രദ്ധിക്കാം!!വിദേശത്തേക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ; കൂടുതൽ സുരക്ഷാനടപടികളുമായി നോർക്ക