എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി ലഭിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് പ്രവാസി സംരംഭകർ അറിയിച്ചു. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് പറഞ്ഞു. സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ഉമ്മൻചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന എയർ കേരള പിന്നീട് ഉപേക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നുള്ള പ്രവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനിയും പ്രവാസി തുടങ്ങുന്ന വിമാനകമ്പനിയുമാണിത്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുക യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ആദ്യഘട്ടത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസുകൾ നടക്കുക. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളിലായിരിക്കും സർവീസ് നടത്തുക. മേഖലയിൽ 350ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി മേധാവികൾ പറഞ്ഞു. അഫി അഹമ്മദ് 10 ലക്ഷം ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകിയാണ് എയർകേരള ഡോട് കോം ഡൊമൈൻ സ്വന്തമാക്കിയത്. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമ്പനി സെക്രട്ടറി ആഷിഖ് , ജനറൽ മാനേജർ സഫീർ മഹമൂദ്, നിയമോപദേഷ്ടാവ് ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.