ദുബായ് മെട്രോ സർവീസ് തടസ്സം നേരിട്ടു

ഇന്നലെ വൈകീട്ട് സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ച ദുബായ് മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു. ഇന്നലെ ഇക്വിറ്റി, മാക്സ് സ്റ്റേഷനുകൾക്കിടയിൽ തടസ്സമുണ്ടായതിനെത്തുടർന്ന് റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ നിർത്തിവക്കുകയായിരുന്നു. അതേസമയം സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനുകളിൽ ബദൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. മാക്‌സ് സ്റ്റേഷനിലേക്ക് പോകുന്ന റെഡ് ലൈനിലെ യാത്രക്കാരോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും പ്ലാറ്റ്‌ഫോമുകളിൽ കാത്തുനിന്നവരെ ട്രെയിനിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ലെന്ന് യാത്രക്കാർ പറഞ്ഞു. എക്സിലൂടെ ഇന്ന് രാവിലെ 6.33നാണ് റെഡ് ലൈനിൽ സേവനം പുനഃസ്ഥാപിച്ചതായി ആർടിഎ യാത്രക്കാരെ അറിയിച്ചത്. യാത്രക്കാരുടെ സഹകരണത്തിന് നന്ദിയുണ്ടെന്നും ആർടിഎ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy