ആഗോള എച്ച്ആർ സൊല്യൂഷൻസ് സ്ഥാപനമായ അഡെക്കോ പുറത്തിറക്കിയ പുതിയ സർവേ പ്രകാരം, യുഎഇയിലെ മൂന്നിൽ രണ്ട്ഭാഗവും അതായത് 67 ശതമാനത്തിലധികം ജീവനക്കാരും തൊഴിൽ മാറ്റത്തിന് ലക്ഷ്യമിടുകയാണ്. ജോലിയിലെ സ്ഥാനക്കയറ്റവും പുതിയ തൊഴിൽ മേഖലകൾ പര്യവേക്ഷണം ചെയ്യാനുള്ള സന്നദ്ധതയെയും സൂചിപ്പിക്കുന്നു. പരിമിതമായ കരിയർ പുരോഗതി, കുറഞ്ഞ വേതനം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, മോശം തൊഴിൽ-ജീവിത സാഹചര്യം, അപര്യാപ്തമായ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ജോലിയുടെ വഴക്കമില്ലായ്മ എന്നിവയാണ് ജീവനക്കാരുടെ തൊഴിൽ മാറ്റത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും അഭിമുഖങ്ങൾക്കെത്തുന്ന ഉദ്യോഗാർത്ഥികളിൽ അവരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ, തൊഴിൽ സുരക്ഷ, വാർഷിക തൊഴിൽ പുരോഗതി അവസരങ്ങൾ, നഷ്ടപരിഹാരം, തൊഴിൽ സുരക്ഷ, എന്നിവയെല്ലാം ചർച്ചയാകാറുണ്ടെന്ന് എസ്‌വിപിയും അഡെക്കോ ഇമെനയുടെ തലവനും മിഡിൽ ഈസ്റ്റിലെ രാജ്യ മേധാവിയുമായ മായങ്ക് പട്ടേൽ പറഞ്ഞു. വിവിധ വ്യവസായങ്ങളിലും പ്രവർത്തനങ്ങളിലുമുള്ള 507 പ്രൊഫഷണലുകളിൽ നിന്ന് ശേഖരിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് അഡെക്കോ യുഎഇയുടെ വർക്ക് ട്രെൻഡ് റിപ്പോർട്ട് പുറത്തിറക്കിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ടെക്‌നോളജി, സോഫ്‌റ്റ്‌വെയർ സേവന വ്യവസായം, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, ലക്ഷ്വറി മേഖലകളിലെ മിഡ്-സീനിയർ ലെവൽ ഉദ്യോഗാർത്ഥികളിലാണ് സർവേ നടത്തിയത്. 15 മുതൽ 20 ശതമാനം വരെ പ്രൊഫഷണലുകൾക്ക് ജോലി മാറാൻ ഉദ്ദേശ്യമില്ല, മാത്രമല്ല അവരുടെ നിലവിലെ റോളുകളിൽ പുരോഗമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇൻഫർമേഷൻ ടെക്നോളജി, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ, റീട്ടെയ്ൽ, ലക്ഷ്വറി, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിലെ 46% ജീവനക്കാർ തങ്ങളുടെ മേഖലകളിലെ പുരോഗതിയെ കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണ്. ഐടി (എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി), ബാങ്കിംഗ്, റീട്ടെയിൽ, നിക്ഷേപം, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിൽ യുഎഇയിൽ തൊഴിൽ അവസരങ്ങളും നിയമനങ്ങളും വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും പട്ടേൽ പറഞ്ഞു.