വർക്ക് ബണ്ടിൽ രണ്ടാംഘട്ടം നടപ്പായി; യുഎഇയിൽ വർക്ക് പെർമിറ്റ് റദ്ദാക്കാൻ വെറും 45 സെക്കൻഡ്!

യുഎഇയിൽ ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം 45 സെക്കൻഡായി കുറച്ചു. മൂന്ന് മിനിറ്റെടുത്തിരുന്ന നടപടിക്രമം ഇനി 45 സെക്കൻഡിൽ അവസാനിപ്പിക്കാം. കൂടാതെ ഇതിനായി പ്രത്യേക രേഖകളൊന്നും സമർപ്പിക്കുകയും വേണ്ട. ഓട്ടോമാറ്റിക് അപ്രൂവലാണ് ലഭിക്കുക. വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ സമാരംഭത്തെ തുടർന്നാണ് തൊഴിലാളി സേവനങ്ങൾക്കായുള്ള നവീകരിച്ചതും കാര്യക്ഷമവുമായ പുതിയ രീതി നടപ്പാകുന്നത്. തടസര​ഹിതമായി നടപടിക്രമങ്ങൾ പാലിക്കാൻ അനുവദിക്കുന്നതായിരിക്കും പുതിയ സേവന അപ്​ഗ്രേഡ് എന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്‌രെ) പ്രഖ്യാപിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV ഇനി മുതൽ എല്ലാ തരം റദ്ദാക്കൽ പ്രക്രിയകളും വർക്ക് ബണ്ടിലിന് കീഴിൽ ഏകോപിപ്പിക്കും. ബിസിനസ്സ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാർക്കുള്ള വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോം. വർക്ക് ബണ്ടിലിൻ്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം 600,000 കമ്പനികളും ഏഴ് ദശലക്ഷത്തിലധികം തൊഴിലാളികളും ഉൾപ്പെടുന്നു. ആദ്യ ഘട്ടം മാർച്ചിൽ ദുബായിൽ ആരംഭിച്ചു, ഇപ്പോൾ ഏഴ് എമിറേറ്റുകളിലും ഇത് നടപ്പിലാക്കുന്നുണ്ട്. മുമ്പ്, വർക്ക് പെർമിറ്റുകളും റസിഡൻസി വിസകളും ലഭിക്കുന്നതിനുള്ള രേഖകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം യുഎഇയിലുടനീളം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചിരുന്നു.

വർക്ക് ബണ്ടിലിന് കീഴിലുള്ള സേവനങ്ങൾ
രാജ്യത്തെ എട്ടോളം വർക്ക്, റെസിഡൻസ് നടപടിക്രമങ്ങൾ ഇപ്പോൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ നടപ്പാകും. വർക്ക് ബണ്ടിൽ നടപടിക്രമങ്ങളുടെ തനിപ്പകർപ്പ് ഒഴിവാക്കുകയും പുതിയ ജീവനക്കാർക്ക് ഓൺ-ബോർഡിംഗ് സേവനങ്ങൾ ലളിതമാക്കുകയും ചെയ്യുന്നു.
-പുതിയ വർക്ക് പെർമിറ്റ് നൽകുന്നു
-സ്റ്റാറ്റസ് ക്രമീകരണം അഭ്യർത്ഥിക്കുന്നു
-വിസയും തൊഴിൽ കരാറും നൽകൽ
-എമിറേറ്റ്സ് ഐഡി, റെസിഡൻസി, മെഡിക്കൽ പരിശോധനാ സേവനങ്ങൾ.
-തൊഴിലാളിയുടെ തൊഴിൽ കരാർ പുതുക്കുന്നു
-എമിറേറ്റ്സ് ഐഡിയും റെസിഡൻസി പുതുക്കലും
-മെഡിക്കൽ പരിശോധന സേവനങ്ങൾ
-തൊഴിലാളിയുടെ തൊഴിൽ കരാർ, വർക്ക് പെർമിറ്റ്, റെസിഡൻസി എന്നിവ റദ്ദാക്കുന്നു, തുടങ്ങി എട്ട് സേവനങ്ങളാണ് വർക്ക് ബണ്ടിലിൽ നടപ്പാകുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy