യുഎഇയിൽ 3 ഇന്ത്യൻ ജീവനക്കാരുടെ മരണം; അന്വേഷണവുമായി പൊലീസ്, വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ഞായറാഴ്ചയാണ് ദുബായിലെ അൽ റഫ മേഖലയിൽ മൂന്ന് ഇന്ത്യൻ പ്രവാസികൾ മരണമടഞ്ഞത്. പ്രാദേശിക മെയിൻ്റനൻസ് കമ്പനിയിലെ തൊഴിലാളികളായിരുന്നു മൂവരും. രണ്ട് പേരെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാമത്തെയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താനുള്ള ഔദ്യേ​ഗിക നടപടികൾ പുരോ​ഗമിക്കുകയാണെന്ന് കേസ് കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പിള്ളി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പൂർണമായ സഹായം വാ​ഗ്ദാനം ചെയ്യുന്നെന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൂവരും രാത്രി മുഴുവൻ പുറത്തായിരുന്നു. കാലത്ത് ആറ് മണിയോടെയാണ് ഉറങ്ങാനായി മുറിയിലേക്ക് എത്തിയതെന്ന് മരിച്ചയാളുടെ സുഹൃത്ത് പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചവരിലൊരാൾ തങ്ങളുടെ ഒരു പൊതു സുഹൃത്തിനെ വിളിച്ച് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. ഇതേ തുടർന്ന് ആ സുഹൃത്ത് ആംബുലൻസിലേക്കും പോലീസ് സ്റ്റേഷനിലേക്കും വിളിച്ചുപറഞ്ഞു. തന്നെയും വിളിച്ചു പറഞ്ഞു. തുടർന്ന് അവരുടെ മുറിയിലെത്തിയപ്പോൾ പൊലീസിനെയാണ് കാണുന്നത്. രണ്ട് പേർ മരിച്ചെന്നും മൂന്നാമനെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയെന്നുമാണ് അറിയാൻ സാധിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

പ്രാദേശിക ആശുപത്രിയിൽ എത്തിച്ച 29കാരൻ അവിടെ വച്ച് മരിച്ചു. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച്, ആശുപത്രിയിൽ എത്തുമ്പോൾ രോഗിക്ക് പൾസ് ഉണ്ടായിരുന്നില്ല, താമസിയാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തങ്ങളുടെ സമൂഹം മുഴുവൻ ദുഃഖത്തിൽ മുങ്ങിയിരിക്കുകയാണെന്ന് സുഹൃത്ത് പറഞ്ഞു. “ഞങ്ങൾ എല്ലാവരും രാജസ്ഥാനിലെ അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്, ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഞങ്ങൾ പരസ്പരം കാണാറുണ്ട്,” അദ്ദേഹം പറഞ്ഞു. മരിച്ച മൂന്ന് പേരും മറ്റുള്ളവർക്കെല്ലാം ഏറെ സഹായം ചെയ്യുന്നവരും കഠിനധ്വാനികളുമായിരുന്നു. അഞ്ച് വർഷത്തിലേറെയായി ഒരേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അവർ ഇനി നമ്മോടൊപ്പമില്ല എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സുഹൃത്ത് ദുഃഖത്തോടെ പറഞ്ഞു. ഭക്ഷ്യവിഷബാധ, രാസവസ്തുക്കൾ ആകസ്മികമായി ശ്വസിക്കുക തുടങ്ങി പല കാര്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy