യുഎഇയിൽ രോഗികൾക്കായി ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ ദുരുപയോഗം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ ജയിൽശിക്ഷയ്ക്കും വിധിക്കുമെന്ന് അബുദാബി ജുഡീഷ്യൽ കോടതി വ്യക്തമാക്കി. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ചായിരിക്കും ജയിൽ ശിക്ഷ നിശ്ചയിക്കുന്നത്. ഒരുതവണ നിയമലംഘനം നടത്തിയാൽ മൂന്നുമാസംവരെ തടവും രണ്ടാംതവണ നടത്തുന്നവർക്ക് ആറുമാസംവരെ തടവും ലഭിക്കും. മൂന്നാംതവണയും നിയമം ലംഘിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. മരുന്നുകൾ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 20,000 ദിർഹമാണ്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അനുമതി തേടേണ്ടത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV