കേരളത്തിൽ നിന്ന് വിവിധ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെയും പുരുഷന്മാരെയും വിദേശത്ത് എത്തിച്ച് തട്ടിപ്പ് നടത്തി സംഘങ്ങൾ. യുഎഇയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് സന്ദർശക വിസയിലെത്തിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ഷാർജ, അജ്മാൻ കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്. യുഎഇയിൽ സംരംഭം നടത്താൻ ഏർപ്പാടുകൾ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചും മലയാളികളായ ഏജന്റുമാർ കേരളത്തിൽ നിന്ന് പലരെയും യുഎഇയിലെത്തിച്ചിട്ടുണ്ടെന്ന് ഷാർജയിലെ നിയമപ്രതിനിധി ആന്റണി വിൻസെന്റ് പറയുന്നു. ഫ്രീസോണുകളിലും മറ്റും ട്രേഡ് ലൈസൻസ് ഏർപ്പെടുത്തുകയും പിന്നീട് ട്രേഡ് ലൈസൻസു വഴി സാമ്പത്തികത്തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്. അതേസമയം യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് സ്ത്രീകളെ എത്തിച്ച് പെൺവാണിഭം നടത്തുന്നുണ്ട്. പലപ്പോഴും യുഎഇയിലെ കമ്പനി നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇത്തരം തട്ടിപ്പു സംഘങ്ങൾക്ക് എതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യുഎഇയിലെ സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
സന്ദർശക വിസയിൽ യുഎഇയിലെത്തിച്ച്, സംരംഭം നടപ്പാക്കാമെന്ന പേരിൽ തട്ടിപ്പ്, സ്ത്രീകളെ നോട്ടമിട്ട് പെൺവാണിഭവും