അബുദാബിയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാം, കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ, ഇന്ന് വൈകുന്നേരം 7 മണി വരെ യെല്ലോ വെതർ അലേർട്ട് നിലവിലുണ്ടാകും. ബാധിത പ്രദേശങ്ങൾ സൂചിപ്പിക്കുന്ന മാപ്പ്;
അൽ ഐനിലെ അൽ ഖൗ മേഖലയിൽ രാവിലെ 8.47 ഓടെ ചാറ്റൽ മഴ രേഖപ്പെടുത്തിയിരുന്നു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് താപനില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസുമായിരിക്കും അനുഭവപ്പെടുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9