ഗൾഫ് മേഖല ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് പ്രവാസികൾ ചൂട് അനുഭവിക്കുന്നത്. രാജ്യത്തെ ചൂട് 50.8 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു കഴിഞ്ഞു. രാത്രി പോലും കുളിക്കാനെടുക്കുന്ന വെള്ളം തിളച്ച വെള്ളത്തിന്റെ പ്രതീതിയാണുണ്ടാക്കുന്നത്. പലരും തലേ ദിവസം ബക്കറ്റുകളിൽ വെള്ളം പിടിച്ചുവച്ചാണ് കുളിക്കാനുള്ള വെള്ളം ഒന്നു തണുപ്പിക്കുന്നത്. എസിക്ക് കീഴിൽ വച്ച് തണുപ്പിക്കുന്നവരുമുണ്ട്. പകലുകൾക്ക് നീളമേറിയ സാഹചര്യമാണ്. രാവിലെ 5ന് തന്നെ പകൽ തുടങ്ങും. സന്ധ്യയാകാൻ രാത്രി 7.15 കഴിയണം. പകലുകൾക്ക് 14.5 മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പകൽ സമയത്ത് കുട ചൂടിയാൽ പോലും കരിയിച്ചു കളയുന്ന ചൂടാണ്. പകൽ ചൂട് അതികഠിനമായതിനാൽ രാജ്യത്തെ പുറം ജോലികൾക്ക് കർശനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ചൂട് കൂടിയതോടെ എസി ഉപയോഗവും വർധിച്ചിട്ടുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്. വാഹനങ്ങളിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
യുഎഇ: കുളിക്കാൻ പോലും തിളച്ച വെള്ളം, 14.5 മണിക്കൂറോളം പകൽ, കൊടും വെയിലേറ്റ് തളർന്ന് പ്രവാസ ജീവിതങ്ങൾ