യുഎഇയിലെ ഉപഭോക്താക്കളിൽ പത്തിൽ ആറ് പേരും അല്ലെങ്കിൽ 58 ശതമാനം പേരും വിലക്കിഴിവ് നൽകുന്ന ചില്ലറ വിൽപ്പനക്കാരിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നെന്ന് പഠനം. അതേസമയം 92 ശതമാനം പേരും രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് തെരഞ്ഞെടുക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ഗ്രോസറി മേഖലയിലെ ഉപഭോക്തൃ ധാരണകളും ശീലങ്ങളും ട്രാക്ക് ചെയ്യുന്ന ഏറ്റവും പുതിയ ഒലിവർ വൈമാൻ കസ്റ്റമർ പെർസെപ്ഷൻ മാപ്പ് (സിപിഎം) സർവേ പ്രകാരം മറ്റ് ജിസിസി വിപണികളെ അപേക്ഷിച്ച് യുഎഇയിലെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ വ്യത്യസ്തമായ മുൻഗണനകളാണുള്ളതെന്നും പലപ്പോഴും വെല്ലുവിളികളും ഒപ്പം അവസരങ്ങളും സൃഷ്ടിക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലം യുഎഇയിലെ ചില്ലറ വ്യാപാരികൾ മികച്ച മൂല്യമോ അസാധാരണമായ ഓഫറോ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പോളത്തിൽ തങ്ങളെത്തന്നെ വ്യത്യസ്തരാക്കാൻ ശ്രമിക്കുന്നുണ്ട്. ദുബായ് നിവാസിയായ മറിയം ഒറിബെല തന്റെ ഗ്രോസറി ഷോപ്പിംഗ് പ്രമോഷനുകൾ അനുസരിച്ച് പല കടകളിൽ നിന്നാണ് നടത്തുന്നതെന്ന് പറയുന്നു. ഉദാഹരണത്തിന് ഒരു കടയിൽ നിന്ന് 30 ശതമാനം വിലക്കുറവിൽ പാചക എണ്ണ വാങ്ങിയാൽ മറ്റൊൊരു കടയിൽ നിന്ന് 20 ശതമാനം കിഴിവിൽ അരിയും പയറും മാവും വാങ്ങും. അടുത്ത ആഴ്‌ച, മറ്റ് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ വീണ്ടും ആദ്യം പോയ കടയിലേക്ക് തിരിക്കും എന്ന് പറയുന്നു. ഇത്തരത്തിലുള്ള ഷോപ്പിംഗ് ‘മിക്സ് ആൻഡ് മാച്ച്’ കളിക്കുന്നത് പോലെയാണ്, ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ചില്ലറ വ്യാപാരികളിൽ നിന്ന് വ്യത്യസ്ത പലചരക്ക് സാധനങ്ങൾ വാങ്ങുകയും പണത്തിന് കൂടുതൽ മൂല്യം ലഭിക്കുകയും ചെയ്യുന്നെന്നും മറിയം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
സർവേയുടെ മറ്റൊരു പ്രധാന കണ്ടെത്തൽ ഇതാണ്, വ്യക്തിഗതമാക്കൽ – അല്ലെങ്കിൽ നിർദ്ദിഷ്ട വ്യക്തികളെ ഉൾക്കൊള്ളുന്നതിനായി ഒരു സേവനമോ ഉൽപ്പന്നമോ തയ്യാറാക്കൽ. യുഎഇ വിപണിയിലെ ഒരു വ്യത്യസ്തമായ അവസരമാണിത്. സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനത്തിലധികം പേരും വ്യക്തിഗതമാക്കിയ ഓഫറുകളിൽ താൽപ്പര്യമുണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ട്. യുഎഇയിലെ ഉപഭോക്താക്കൾ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുള്ളവരായതു കൊണ്ടു തന്നെ വ്യക്തിഗത ഓഫറുകളിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. യുഎഇയിൽ പ്രതികരിച്ചവരിൽ 60 ശതമാനം പേരും തങ്ങളുടെ ലോയൽറ്റി സ്‌കീമുകളിലൂടെ കൂടുതൽ സേവനങ്ങളിലേക്ക് പ്രവേശനം നേടുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചതായി സർവേ കണ്ടെത്തി. എഫ് ആൻഡ് ബി, പേയ്‌മെൻ്റുകൾ, ഹെൽത്ത് കെയർ സേവനം എന്നിവ മറ്റ് ഓപ്ഷനുകളാണ്. കൂടാതെ, യൂറോപ്യൻ ഉപഭോക്താക്കളെ അപേക്ഷിച്ച് യുഎഇ ഉപഭോക്താക്കൾ അത്തരം പ്രോഗ്രാമുകൾ പ്രാപ്തമാക്കുന്നതിന് ഡാറ്റ പങ്കിടാനുള്ള സാധ്യതയും കൂടുതലാണ്. 92 ശതമാനം ഉപഭോക്താക്കളും യുഎഇയിൽ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ബോധപൂർവം തെരഞ്ഞെടുക്കുന്നുണ്ട്. പ്രാദേശിക ഭക്ഷ്യസുരക്ഷ പ്രാപ്തമാക്കുന്നതിനും പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്ക്കാനും കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകാനുമുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾക്ക് ഇത് നല്ല സൂചനയാണ്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, പച്ചക്കറികളുടെ ആഭ്യന്തര ഉൽപ്പാദനം നിലവിൽ മൊത്തം പ്രാദേശിക ആവശ്യത്തിൻ്റെ 20 ശതമാനത്തിലധികം നിറവേറ്റുന്നുണ്ട്. ഉൽപാദനത്തിൻ്റെ 80 ശതമാനവും വെള്ളരിക്കയാണ്. രാജ്യത്ത് ഏകദേശം 38,000 ഫാമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മൊത്തം പച്ചക്കറി ഉൽപ്പാദനം പ്രതിവർഷം 156,000 ടണ്ണാണെന്നും പഴങ്ങളുടെ ഉത്പാദനം ഏകദേശം 200,000 ടണ്ണാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.