യുഎഇ: പ്രമുഖ എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കാബി അന്തരിച്ചു

എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. കവിതാലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം നേരുന്നെന്നും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്സിൽ കുറിച്ചു. അബുദാബിയിൽ കവിതാ പ്രസ്ഥാനം സ്ഥാപിച്ച ആദ്യത്തെ കവികളിൽ ഒരാളായാണ് അൽ കഅബിയെ കണക്കാക്കുന്നത്. അൽ ഐൻ സിറ്റി പൊയറ്റ്‌സ് കൗൺസിൽ അംഗവും അബുദാബി ടെലിവിഷനിലെ കൗൺസിലിൻ്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy