യുഎഇയിലെ സ്കൂളുകൾ അടച്ചതോടെ പല കുടുംബങ്ങളും നാട്ടിലേക്ക് എത്തിക്കഴിഞ്ഞു. നാട്ടിലെത്തിയാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, സർക്കാർ സേവനങ്ങൾ തടസം കൂടാതെ നടക്കാൻ ചില രേഖകൾക്കായി അപേക്ഷിക്കുകയും പുതുക്കുകയും ചെയ്യുകയെന്നതാണ്. പാസ്പോർട്ട് പുതുക്കൽ പോലുള്ള കാര്യങ്ങൾ സുപ്രധാനമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
പാൻ കാർഡ്
ഇതുവരെയും പാൻകാർഡ് എടുക്കാത്തവരാണെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങൾ തടസം കൂടാതെ നടക്കാൻ പാൻ കാർഡ് അത്യന്താപേക്ഷിതമാണ്.
ആധാർ കാർഡ്
കുട്ടികൾ മുതൽ മുതിർന്നവർ വരെയെല്ലാവർക്കും ആവശ്യമായ രേഖയാണ് ആധാർ. ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനും കുട്ടികൾക്ക് ആധാർ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. അക്ഷയകേന്ദ്രങ്ങളിൽ നിന്നോ ആധാർ കേന്ദ്രങ്ങളിൽ നിന്നോ സേവനങ്ങൾ ഉറപ്പാക്കാവുന്നതാണ്. ആധാർ കാർഡിലേയും പാസ്പോർട്ടിലെയും വിവരങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അത് തിരുത്താനും മറക്കരുത്.
പാസ്പോർട്ടിലെ തിരുത്ത്
പാസ്പോർട്ടിൽ ജനന സർട്ടിഫിക്കറ്റുമായുള്ള പൊരുത്തക്കേടുകളുണ്ടെങ്കിൽ അവ തിരുത്തണം. കൂടാതെ പാസ്പോർട്ടിൽ കുടുംബപേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ അത് ചേർക്കാനുള്ള നടപടികളും ചെയ്യേണ്ടതാണ്.