യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് 40ലധികം രാജ്യങ്ങളിൽ ഉപയോ​ഗിക്കാം, വിശദാംശങ്ങൾ

യുഎഇ നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഏതെല്ലാം രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ കഴിയുമെന്നറിയാമോ? യുഎഇ ആഭ്യന്തര മന്ത്രാലയത്തി​ന്റെ ഓൺലൈൻ സർവീസായ ‘മർഖൂസ്’ സേവനം ഉപയോഗിച്ച് ഇത് മനസിലാക്കാവുന്നതാണ്. ഏകദേശം നാൽപ്പതിലധികം രാജ്യങ്ങളിൽ യുഎഇ ലൈസൻസിന് അം​ഗീകാരമുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തേക്ക് വിസിറ്റ് വിസയിലെത്തുമ്പോൾ മാത്രമാണ് ലൈസൻസ് ഉപയോ​ഗിക്കാനാവുന്നത്. വേറൊരു രാജ്യത്ത് സ്ഥിരതാമസമാക്കുമ്പോൾ ലൈസൻസ് എടുക്കുന്ന പ്രക്രിയ വ്യത്യസ്തമാണെന്ന് ഓർക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ഡ്രൈവിംഗ് ലൈസൻസുള്ള യുഎഇ നിവാസി എന്ന നിലയിൽ, നിങ്ങൾക്ക് യുഎഇ നൽകിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ എളുപ്പത്തിൽ ഡ്രൈവ് ചെയ്യാം. സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവയാണ് ജിസിസി രാജ്യങ്ങൾ.
ഈ രാജ്യങ്ങൾക്ക് പുറമെ, യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്ന രാജ്യങ്ങളിലും ഡ്രൈവ് ചെയ്യാം:

  1. എസ്റ്റോണിയ
  2. അൽബേനിയ
  3. പോർച്ചുഗൽ
  4. ചൈന
  5. ഹംഗറി
  6. ഗ്രീസ്
  7. ഉക്രൈൻ
  8. ബൾഗേറിയ
  9. സ്ലൊവാക്യ
  10. സ്ലോവേനിയ
  11. സെർബിയ
  12. സൈപ്രസ്
  13. ലാത്വിയ
  14. ലക്സംബർഗ്
  15. ലിത്വാനിയ
  16. മാൾട്ട
  17. ഐസ്‌ലാൻഡ്
  18. മോണ്ടിനെഗ്രോ
  19. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
  20. ഫ്രാൻസ്
  21. ജപ്പാൻ
  22. ബെൽജിയം
  23. സ്വിറ്റ്സർലൻഡ്
  24. ജർമ്മനി
  25. ഇറ്റലി
  26. സ്വീഡൻ
  27. അയർലൻഡ്
  28. സ്പെയിൻ
  29. നോർവേ
  30. ന്യൂസിലൻഡ്
  31. റൊമാനിയ
  32. സിംഗപ്പൂർ
  33. ഹോങ്കോങ്
  34. നെതർലാൻഡ്സ്
  35. ഡെന്മാർക്ക്
  36. ഓസ്ട്രിയ
  37. ഫിൻലാൻഡ്
  38. യുണൈറ്റഡ് കിംഗ്ഡം
  39. തുർക്കി
  40. കാനഡ
  41. പോളണ്ട്
  42. ദക്ഷിണാഫ്രിക്ക
  43. ഓസ്ട്രേലിയ
  44. ഇസ്രായേൽ
  45. റിപ്പബ്ലിക് ഓഫ് അസർബൈജാൻ
    നിങ്ങൾ യാത്ര ചെയ്യുന്ന രാജ്യം മേൽപ്പറഞ്ഞ ലിസ്റ്റിൽ ഇല്ലെങ്കിൽ, ഒരു ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് (IDL) അപേക്ഷിക്കണം. ഇത് ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) എന്നും അറിയപ്പെടുന്നുണ്ട്. ലൈസൻസിന് അപേക്ഷിക്കാൻ, നിങ്ങൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റിൽ ഇഷ്യൂ ചെയ്ത സാധുവായ പ്രാദേശിക ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. അത് ഉപയോ​ഗിച്ചാം ഡ്രൈവ് ചെയ്യാം.

യുഎഇ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് പ്രകാരം, ഇനിപ്പറയുന്ന സ്ഥാപനങ്ങൾ വഴി നിങ്ങൾക്ക് ഐഡിപിക്ക് അപേക്ഷിക്കാവുന്നതാണ്:

  • ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് ഓഫ് യുഎഇ (ATCUAE)
  • ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഓഫീസുകൾ
  • എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകൾ
  • ഓഫീസ് ഷെയ്ഖ് സായിദ് റോഡിലെ ഡിനാറ്റ
  • ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് ഓഫ് യുഎഇയുടെ അഫിലിയേറ്റ് അംഗങ്ങൾ
  • ആഭ്യന്തര മന്ത്രാലയത്തി​ന്റെ ആപ്പ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy