യുഎഇ : വീട്ടുവാടക നിരക്ക് കുത്തനെ ഉയരുന്നു, ഇനിയും ഉയരും! കാരണം?

യുഎഇയിൽ വീട്ടുവാടക ഇനത്തിൽ കുറച്ച് പണം ലാഭിക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രധാനമായും പരി​ഗണനയ്ക്കെടുക്കാറുള്ള രണ്ട് മേഖലകൾ ഷാർജയും അജ്മാനുമാണ്. എന്നാലിപ്പോൾ ഡിമാൻഡ് വർധിച്ചതോടെ ഈ രണ്ട് എമിറേറ്റുകളിലെയും താമസസ്ഥലങ്ങളുടെ വാടക കുത്തനെ ഉയരുകയാണ്. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള അപ്പാർട്ട്മെ​ന്റുകൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനമാണ് വില കൂടിയിരിക്കുന്നത്. ദുബായിയുമായി താരതമ്യപ്പെടുത്തുമ്പോൾ വാടകയിലുണ്ടാകുന്ന വ്യത്യാസമാണ് പലരും ഷാർജയും അജ്മാനും ഇഷ്ടപ്പെടാൻ കാരണമാകുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 എന്നാൽ കൊവിഡിന് ശേഷം യുഎഇയിലെ വാടക നിരക്കുകൾ ക്രമാനു​ഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈമാൻ പ്രോപ്പർട്ടീസ് സ്ഥാപകൻ റൈഫ് ഹസ്സൻ ഇക്കേരി പറയുന്നു. ഷാർജയിലെ പ്രധാനയിടങ്ങളിൽ പ്രതിവർഷം 24,000 ദിർഹം മുതലുള്ള ഒറ്റമുറി ഫ്ലാറ്റ് ലഭ്യമായിരുന്നു. എന്നാലിപ്പോൾ ഒറ്റമുറി ഫ്ലാറ്റുകൾക്ക് വാർഷിക വാടക 30,000 ദിർഹം മുതൽ 36,000 ദിർഹം വരെ നൽകണം. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, കെട്ടിടത്തി​ന്റെ കാലപഴക്കം, സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്ന് എ ആൻഡ് എച്ച് റിയൽ എസ്റ്റേറ്റിലെ മാനേജർ മുഹമ്മദ് റയ്യാൻ പറഞ്ഞു. ചെറിയ കുടുംബങ്ങൾ പലപ്പോഴും ഒറ്റമുറി അപ്പാർട്ട്മെ​ന്റുകളാണ് ഉപയോ​ഗിക്കുന്നത്. നാലം​ഗ കുടുംബങ്ങളോ സ്വന്തം രാജ്യങ്ങളിൽ നിന്ന് കുടുംബാം​ഗങ്ങൾ സന്ദർശനത്തിനെത്തുന്നവരുമായവരാണ് സാധാരണയായി രണ്ട് മുറികളുള്ള അപ്പാർട്ട്മെ​ന്റുകൾ തെരഞ്ഞെടുക്കുന്നത് കാണപ്പെടുന്നത്. ഷാർജയിൽ രണ്ട് ബെഡ്‌റൂം ഫ്ലാറ്റിന് 36,000 ദിർഹം മുതൽ 52,000 ദിർഹം വരെയാണ് നിലവിലെ വിപണി വില. ആറ് മാസം മുമ്പ് 34,000 – 45,000 ദിർഹം വരെയായിരുന്നു. ദുബായിലെ സ്കൂളുകളിലേക്ക് ഷാർജയിൽ നിന്ന് അരമണിക്കൂർ യാത്രാ​ദൂരം മാത്രമുള്ളൂവെന്നതും ആദ്യത്തെ മൂന്ന് വർഷത്തേക്ക് നിശ്ചിത വാടക കരാർ എഴുതുന്നു എന്നതും പല കുടുംബങ്ങളും ഷാർജ തെരഞ്ഞെടുക്കാൻ ഒരു ഘടകമാണ്.

ദുബായ് ബസ് സ്റ്റേഷ​ന് അടുത്തുള്ളതും ദുബായ് മെട്രോയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാമെന്നതുമായ ഘടകങ്ങളാൽ അൽ നഹ്ദ മേഖലയ്ക്ക് ആവശ്യക്കാരേറെയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, അൽ നഹ്ദ, അൽ തവൂൻ, അൽ മജാസ് എന്നിവയാണ് താമസക്കാർ കൂടുതലും ആവശ്യപ്പെടുന്ന മേഖലകൾ. ഹൈപ്പർമാർക്കറ്റുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മറ്റ് സൗകര്യങ്ങൾ എന്നിവയിലേക്കുള്ള സൗകര്യപ്രദമായ പ്രവേശനവും ദുബായിലേക്ക് എളുപ്പത്തിൽ പോകാമെന്നതുമെല്ലാം അൽ തവൂണിനെയും താമസക്കാരുടെ പ്രിയപ്പെട്ട സ്ഥലമാക്കി. വടക്കൻ എമിറേറ്റിൽ ജനസംഖ്യ വർധിക്കുന്നതും രാജ്യത്തേക്ക് വിവിധയിടങ്ങളിൽ നിന്ന് ആളുകൾ ​ഗണ്യമായി എത്തുന്നതും റിയൽ എസ്റ്റേറ്റ് വ്യവസായത്തെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ റാസൽഖൈമയിലെ വ്യവസായ അന്തരീക്ഷം വളരുന്നതും ഷാർജയിലെയും അജ്മാനിലെയും ഭവന ആവശ്യകതയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. റാസൽഖൈമയിൽ ജോലി ചെയ്യുന്ന പല സേവന-അധിഷ്ഠിത വ്യവസായ എക്സിക്യൂട്ടീവുകളും അജ്മാനിലും ഷാർജയിലും താമസിക്കാനും ജോലിക്ക് പോകാനുമാണ് ഇഷ്ടപ്പെടുന്നത്. കാരണം 45 മിനിറ്റ് മാത്രമാണ് ഇവിടെ നിന്നും യാത്രയ്ക്കായി വേണ്ടി വരുന്നത് എന്നുള്ളതാണ്.

ഇതിന് പുറമെ ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്നവർ പല കാരണങ്ങളാൽ ഷാർജയിലോ അജ്മാനിലോ വില്ലകൾ വാങ്ങിക്കുന്നുണ്ട്. അപ്രകാരമുള്ള നിക്ഷേപ മുൻ​ഗണനകളും മേഖലകൾക്കുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരായ നിരവധി ആളുകൾ യുഎഇയിലേക്ക് താമസം മാറുന്നുണ്ട്. ഇത് ഉയർന്ന ജീവിത നിലവാരവും കുടുംബങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷവും വാഗ്ദാനം ചെയ്യും. കൂടാതെ വാടക വിപണികളെ നേരിട്ട് ബാധിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായിലെ വാടകയിൽ 30% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഘടകവും ഷാർജയിലെയും അജ്മാനിലെയും വാടക വിപണിയെ ബാധിക്കുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy