മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നേരെ വധശ്രമം. പെൻസിൽവാനിയയിൽ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വലതു ചെവിക്ക് പരുക്കേറ്റ ട്രംപ് വേദിയിൽ വീണു. ഉടൻ തന്നെ സുരക്ഷാ സേന അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വക്താവ് സ്റ്റീവൻ ച്യൂംഗ് അറിയിച്ചു. അക്രമിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു. റാലിയിൽ പങ്കെടുത്ത ഒരാൾ കൊല്ലപ്പെട്ടെന്നും വേറൊരാൾക്ക് ഗുരുതര പരുക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ആക്രമണത്തിൽ വലിയ ആശങ്കയുണ്ടെന്നും മോദി എക്സിൽ കുറിച്ചു. ട്രംപ് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിക്കുകയും വെടിവയ്പ്പിൽ മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും മോദി പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
#WATCH | Gunfire at Donald Trump's rally in Butler, Pennsylvania (USA). He was escorted to a vehicle by the US Secret Service
— ANI (@ANI) July 13, 2024
"The former President is safe and further information will be released when available' says the US Secret Service.
(Source – Reuters) pic.twitter.com/289Z7ZzxpX