ദുബായിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതേ തുടർന്ന് എട്ട് മണിക്കൂർ യാത്ര വൈകി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് എയർലൈൻ ലഘുഭക്ഷണം നൽകി. പിന്നീട് യാത്ര തുടരുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നെന്ന് എയർലൈൻ വക്താവ് പറഞ്ഞു. ശ്രീലങ്കൻ പൗരയായ സ്ത്രീക്കാണ് അടിയന്തര മെഡിക്കൽ പരിചരണം വേണ്ടിവന്നത്. എന്നാൽ യാത്രക്കാരി മരണത്തിന് കീഴടങ്ങിയെന്ന് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് സൈഫുള്ള ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. മരണത്തെ തുടർന്ന് മൃതദേഹം മറ്റൊരു വിമാനത്തിൽ സ്വദേശത്തേക്ക് എത്തിച്ചെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9