
വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെ, ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി യുവാവ് മരിച്ചു
മലപ്പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. ഖബറടക്കം കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)