ഒട്ടകയോട്ടമെന്ന പരമ്പരാഗത വിനോദത്തിന് ലോകത്തിന് മുന്നിൽ പുതിയ മാനം കൊണ്ടുവന്ന രാജ്യമാണ് യുഎഇ. ഒരിക്കൽ പോലും ഒട്ടകത്തെയോ ഒട്ടകയോട്ടത്തെയോ കുറിച്ച് പോലും കേൾക്കാതിരുന്ന വിദേശികളെ പോലും ഹരം കൊള്ളിക്കുന്ന വിനോദമാണിത്. നാൽപ്പത് വർഷം മുമ്പ് യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തൻ്റെ പേരക്കുട്ടികളോടൊപ്പം അബുദാബിയിൽ ഒട്ടക ഓട്ടം കാണുന്ന അപൂർവ്വമായ ഫോട്ടോയിലൂടെ രാജ്യം ഈ കായിക വിനോദത്തിന് നൽകിയ പ്രാധാന്യമാണ് വിളിച്ചോതുന്നതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ഫോട്ടോയിൽ യുഎഇയുടെ സ്ഥാപക പിതാവ് മറ്റ് ഷെയ്ഖുകളും സർക്കാർ ഉദ്യോഗസ്ഥരും മത്സരം ആസ്വദിക്കുന്നതും വിശ്രമിക്കുന്നതും കാണാം. അറേബ്യൻ പെനിൻസുലയിൽ നൂറ്റാണ്ടുകളായി പരിശീലിക്കുന്ന ഒരു പരമ്പരാഗത കായിക വിനോദമാണ് ഒട്ടകയോട്ടം. ഇത് ഏഴാം നൂറ്റാണ്ടിൽ ആരംഭിച്ചെന്നാണ് കരുതുന്നത്. പ്രധാനമായും വിവാഹാവസരങ്ങൾ, ജന്മദിനാഘോഷങ്ങൾ തുടങ്ങി വിവിധ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ബെഡൂയിൻ ഗോത്രങ്ങളാണ് ഓട്ടകയോട്ടം നടത്തിയിരുന്നത്. നാടോടികളായ ബെഡൂയിൻ വിഭാഗത്തെ അതിജീവിക്കാൻ സഹായിച്ചിരുന്നത് “മരുഭൂമിയിലെ കപ്പലുകൾ” എന്ന് വിളിക്കുന്ന ഒട്ടകങ്ങളായിരുന്നു. ബഹുമാനിക്കപ്പെടേണ്ട ഒരു പാരമ്പര്യം എന്ന നിലയിൽ ഇന്നും അത് തുടർന്നുപോരുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
1980-കളിൽ യുഎഇ ഒട്ടക ഓട്ടത്തിൽ മുൻനിര രാജ്യമായി മാറി. അക്കാലത്ത്, നാദ് അൽ ഷെബയിലായിരുന്നു ജനപ്രിയ റേസ്ട്രാക്ക്. ഈ സമയത്ത് ഒട്ടക റേസിംഗ് കൂടുതൽ ജനപ്രിയമാവുകയും വലിയ സാമ്പത്തിക പിന്തുണ നേടുകയും ചെയ്തു. 1992-ൽ ആദ്യത്തെ ക്യാമൽ റേസിംഗ് അസോസിയേഷൻ സൃഷ്ടിക്കപ്പെട്ടു. മനുഷ്യർക്ക് പകരം റോബോട്ട് ജോക്കികളെ ഉപയോഗിക്കുന്നതാണ് യുഎഇ ഒട്ടക റേസിംഗ് രംഗത്ത് സ്ഥാപിച്ചിട്ടുള്ള ഒരു പ്രധാന കണ്ടുപിടുത്തം. റോബോട്ട് ജോക്കികളുടെ ആദ്യ ബാച്ച് 2005 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. സുരക്ഷാ കാരണങ്ങളാൽ, 16 വയസ്സിന് താഴെയുള്ള മനുഷ്യ ജോക്കികളെ ഒട്ടക ഓട്ട മത്സരങ്ങളിൽ നിന്ന് യുഎഇ വിലക്കിയിരുന്നു. 2020ഓടെ ഓട്ടകയോട്ടത്തിനോടുള്ള പ്രിയം എമിറാത്തികൾക്ക് ഇടയിൽ മാത്രമല്ല വിദേശികൾക്കിടയിലും വർധിച്ചു. 2021 നവംബർ 14-ന്, ആധുനിക ദുബായ് ഒട്ടക റേസിംഗ് ക്ലബ്ബിൻ്റെ അൽ മർമൂം റേസ് ട്രാക്കിൽ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻ്റർ (എച്ച്എച്ച്‌സി) സംഘടിപ്പിച്ച ഒട്ടക മത്സരം നടക്കുമ്പോൾ ആദ്യത്തെ എമിറാത്തി വനിതാ ജോക്കികളായി ഖൗല അൽ ബലൂഷിയും ഹക്കിമ ഗൈത്തും. വനിതാ ഒട്ടക സവാരിക്കാർ കൂടുതൽ നേട്ടങ്ങൾ കൈവരിച്ചു, 2023 ഒക്ടോബറിൽ, യു.എ.ഇ.യിലെ ആദ്യ സമ്പൂർണ സ്ത്രീ ഒട്ടക റേസിംഗ് ടീമുണ്ടായി. കഴിഞ്ഞ ഓഗസ്റ്റിൽ സൗദി അറേബ്യയിലെ ക്രൗൺ പ്രിൻസ് ഒട്ടകമേളയിൽ വനിതകൾക്ക് മാത്രമുള്ള ആദ്യ ഒട്ടക മത്സരത്തിൽ പങ്കെടുത്തതിന് ശേഷം ജോർദാനിലെ വാദി റമിലേക്ക് സംഘം 100 കിലോമീറ്റർ സവാരിയും നടത്തി. നാൽപ്പത് വർഷം പഴക്കമുള്ള ഷെയ്ഖ് സയിദിന്റെ ഈ ചിത്രം കാണുമ്പോൾ, ഈ പരമ്പരാഗത വിനോദം നിലനിർത്തുക മാത്രമല്ല സംസ്കാര-ഭാഷ ഭേദ്യമെന്യേ ലോകം മുഴുവൻ വ്യാപിപ്പിക്കാൻ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർക്ക് എപ്രകാരം സാധിച്ചെന്നും മനസിലാക്കാം.