യുഎഇ പുതിയ കാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയുടെ ഉപപ്രധാനമന്ത്രിയായി പ്രവർത്തിക്കും. ദുബായ് കിരീടാവകാശി യുഎഇയുടെ ഫെഡറൽ സർക്കാരിൽ പ്രതിരോധ മന്ത്രിയായും നിയമിതനായി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെഡറൽ ഗവൺമെൻ്റിൽ വ്യാപകമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 തന്റെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്ന നേതാവാണ് ഷെയ്ഖ് ഹംദാൻ. യുഎഇ ഗവൺമെൻ്റിന് അദ്ദേഹം ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കുമെന്നും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുമെന്നും ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് എക്‌സിൽ പോസ്റ്റ് ചെയ്തു. വിദേശകാര്യ മന്ത്രിയുടെ ചുമതലയോടൊപ്പം ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുമ്പ് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്ന സാറാ അൽ അമീരിയെ യുഎഇ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രിയായ ഡോ അബ്ദുൾ റഹ്മാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായും പ്രവർത്തിക്കും. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെൽഹൂൾ ഇനി കായിക മന്ത്രിയാകും. ആലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയായി നിയമിച്ചു. കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ഉൾപ്പെടുത്തി വിദ്യാഭ്യാസ-മനുഷ്യവിഭവശേഷി കൗൺസിൽ വിപുലീകരിച്ചു.