മാലിന്യത്തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നിതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ​ദിവസമാണ് മൃ​തദേഹം കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. മൂന്നു പേരായിരുന്നു ശുചീകരണത്തിനായി തോട്ടിലിറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കിൽ പെടുകയായിരുന്നു. റെയിൽവേയുടെ താൽക്കാലിക ജീവനക്കാരനായിരുന്നു. തകരപ്പറമ്പിൽ ചിത്രാ ഹോമിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയെന്ന് സബ് കലക്ടർക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘമുൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകുന്ന സോണാർ ക്യാമറ ഉപയോ​ഗിച്ചും തെരച്ചിൽ നടത്തിയിരുന്നു. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താൻ സാധിച്ചില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമം ഉൾപ്പെടെ നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒൻപതു മണിക്ക് താൽക്കാലികമായി അവസാനിപ്പിച്ച് ഇന്ന് കാലത്ത് ആറ് മണിക്കാണ് വീണ്ടും പുനരാരംഭിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy