യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും പ്രശസ്തമായ എയർലൈനുകളിലൊന്നായ എയർ അറേബ്യ വിയന്നയിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. ഡിസംബർ 20 വെള്ളിയാഴ്ച മുതൽ ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിയന്ന ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ആഴ്ചയിൽ നാല് സർവീസുകളുണ്ടാകും. വൺ-വേ ഫ്ലൈറ്റുകൾ 399 ദിർഹം മുതൽ ആരംഭിക്കും. തിങ്കൾ, വെള്ളി, ബുധൻ, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. ഷാർജയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മണിക്കും ബുധൻ, ശനി ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്കും ആണ് സർവീസ്. വിയന്നയിൽ നിന്ന്, തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.15 നും ബുധൻ, ശനി ദിവസങ്ങളിൽ പ്രാദേശിക സമയം രാത്രി 10.25 നും വിമാനങ്ങൾ പുറപ്പെടും. പുതിയ റൂട്ടിലെ സർവീസ് യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ളതാണെന്ന് എയർ അറേബ്യയുടെ ഗ്രൂപ്പ് സിഇഒ അദേൽ അൽ അലി പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9