ദുബായിലെ വേനൽക്കാല താപനില പകൽസമയത്ത് 45 ഡിഗ്രി സെൽഷ്യസ് കവിയുമ്പോൾ, രാത്രി നീന്തലിൻ്റെ സുഖകരമായ അനുഭവം സ്വന്തമാക്കാനാണ് ദുബായ് നിവാസികൾ ആഗ്രഹിക്കുന്നത്. അതിനാൽ നിരവധി പേരാണ് അർധരാത്രിയിലും നീന്തലിനും മറ്റുമായി ബീച്ചുകളിലെത്തുന്നത്. ഫിലിപ്പൈൻ സ്വദേശിയായ റെയ്ച്ചൽ രാത്രി ബീച്ചുകളിൽ സ്ഥിരമായി എത്തുന്നയാളാണ്. 1.5 വർഷമായി ദുബായിൽ കഴിയുന്ന റെയ്ച്ചൽ, തനിക്കും സഹോദരങ്ങൾക്കും രാത്രി നീന്തൽ ഒരു ഇഷ്ടപ്പെട്ട പ്രവർത്തനമായി മാറിയെന്ന് പറയുന്നു. രാത്രി ബീച്ചുകൾ വിശ്രമിക്കാൻ ശാന്തവും ഉന്മേഷദായകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നവയാണെന്നാണ് റെയ്ച്ചലിന്റെ അഭിപ്രായം. രാത്രി സമയത്ത് തിരമാലകളില്ല കൂടാതെ വിശ്രമിക്കാനും അന്തരീക്ഷം ആസ്വദിക്കാനും കഴിയും. ഒരു നീണ്ട ദിവസത്തിന് ശേഷം സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗമാണിതെന്നും അവൾ കൂട്ടിച്ചേർത്തു. ദുബായ് മുനിസിപ്പാലിറ്റി ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 എന്നിവിടങ്ങളിൽ 3,800 മീറ്റർ നീളമുള്ള രാത്രി നീന്തൽ ബീച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ബീച്ചിലെത്തുന്നവർക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് സ്ക്രീനുകൾ സുരക്ഷാ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. 25 കാരനായ എമിറാത്തിയായ മാസെനും രാത്രി നീന്തൽ ആസ്വദിക്കുന്നയാളാണ്. വേനൽക്കാലം ആരംഭിച്ചതിന് ശേഷം ചൂടും നിർജ്ജലീകരണ സാധ്യത മൂലം പകലിൽ ബീച്ചിലെത്തുന്നത് ഉപേക്ഷിച്ചെന്നും രാത്രി സന്ദർശനം പതിവാക്കിയെന്നും മാസെൻ പറഞ്ഞു. രാത്രി ബീച്ചുകൾ വാഗ്ദാനം ചെയ്യുന്ന സൗകര്യത്തെയും സുരക്ഷാ നടപടികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ലൈറ്റുകളും ലൈഫ് ഗാർഡുകളുടെ സാന്നിധ്യവും ആശ്വാസം പകരുന്നതാണ്. തിരക്കിനെക്കുറിച്ചോ ചൂടിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 33 കാരിയായ പ്രവാസി വനിത നാദിയ ഔബെർട്ടിന്റെയും ഇഷ്ടവിനോദമായി രാത്രിയിലെ ബീച്ച് സന്ദർശനം മാറിയിട്ടുണ്ട്. നഗരത്തിന്റെ തിരക്കിൽ നിന്നും പകൽ ചൂടിൽ നിന്നും മാറി നിൽക്കാൻ കഴിയുന്നതിൽ ഏറെ ആശ്വാസമുണ്ടെന്നും അവരും പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9