ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്സ്. അഷ മക്തൂം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ എയർലൈനിന്റെ എല്ലാ പ്രവർത്തനങ്ങളും മാറ്റുമെന്ന് എച്ച്എച്ച് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് പറഞ്ഞു. അതേസമയം അൽ മക്തൂം വിമാനത്താവളത്തിലേക്കുള്ള മാറ്റം ഘട്ടം ഘട്ടമായിരിക്കുമെന്ന് ഫ്ലൈദുബായ് പറഞ്ഞു. നിർമാണം പൂർത്തിയാകുന്നതോടെ ദുബായ് വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമായിരിക്കും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന് ഉണ്ടാകുക. 400-ലധികം എയർക്രാഫ്റ്റ് ഗേറ്റുകൾ, ഏറ്റവും ഉയർന്ന പ്രവർത്തന സവിശേഷതകളുള്ള അഞ്ച് സമാന്തര റൺവേകൾ, അഞ്ച് പാസഞ്ചർ ടെർമിനൽ കെട്ടിടങ്ങൾ എന്നിവയോടെ 70ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം നിർമിക്കുന്നത്. 2050 ആകുമ്പോഴേക്കുമാണ് പദ്ധതി പൂർത്തിയാകുകയെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്‌സ്
കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9