യുഎഇയിൽ വിസ കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടണം. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും അമ്പത് ദിർഹം വീതം പിഴയടയ്ക്കേണ്ടി വരും. പിഴയടയ്ക്കുന്നതിന് പുറമെയാണ് എക്സിറ്റ് പെർമിറ്റ് എടുക്കേണ്ടത്. അപേക്ഷാ ഫീസിനത്തിൽ 200 ദിർഹവും ഇലക്ട്രോണിക് സർവീസ് ഫീസിനത്തിൽ 150 ദിർഹവുമായി പെർമിറ്റിന് 350 ദിർഹമാണ് നൽകേണ്ടത്. ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായാണ് അടയ്ക്കേണ്ടത്. പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ട് പകർപ്പ്, എൻട്രി അല്ലെങ്കിൽ റസിഡൻസ് വീസ എന്നിവയാണ് എക്സിറ്റ് പെർമിറ്റിന് ആവശ്യമായ രേഖകൾ. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ താമസിക്കുന്നവർ ടൈപ്പിങ് സെന്റർ വഴിയാണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. ദുബായിൽ താമസിക്കുന്നവർ ആമർ സെന്ററുമായി ബന്ധപ്പെട്ടും പെർമിറ്റിന് അപേക്ഷിക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9