മുംബൈയിൽ നടക്കുന്ന അംബാനി കല്യാണത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്തിയ രണ്ട് പേർ അറസ്റ്റിൽ. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിനെത്തിയ 26-കാരനായ യൂട്യൂബർ വെങ്കടേഷ് നരസയ്യ അല്ലൂരി, 28-കാരനായ വ്യവസായി എന്ന് സ്വയം പരിചയപ്പെടുത്തിയ ലുഖ്മാൻ മുഹമ്മദ് ഷാഫി ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. നടപടിക്രമങ്ങൾക്ക് ശേഷം രണ്ടുപേരെയും വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖരായ നിരവധി പേരാണ് എത്തുന്നത്. അതിനാൽ തന്നെ കനത്ത സുരക്ഷസന്നാഹമാണ് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. യൂട്യൂബർക്കും വ്യവസായിക്കുമെതിരെ അതിക്രമിച്ച് കയറിയെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9