യുഎഇയിലെ വിർജിൻ മൊബൈൽ ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ചില വിർജിൻ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച രാവിലെ (ജൂലൈ 15) മുതൽ കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഉപയോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ തുറക്കാനും കഴിയുന്നില്ലെന്നും പരാതിയുണ്ട്. 3 മണിക്കൂറിലേറെയായി നെറ്റ്‌വർക്ക് തകരാറിലാണ്. ഉപയോക്താക്കൾക്ക് നേരിട്ട അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാങ്കേതിക സംഘം പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. ആപ്പ്, ഇൻറർനെറ്റ്, കോൾ നെറ്റ്‌വർക്ക് എന്നിവ തകരാറിലാണെന്ന് നിരവധി യുഎഇ നിവാസികളാണ് സോഷ്യൽമീഡിയയിലൂടെ പരാതിപ്പെട്ടത്. പലർക്കും അവരുടെ ജോലികൾ തടസപ്പെട്ടെന്നും തകരാർ പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്നും അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9