ഒമാനിലെ വാദി അൽ കബീറിലെ പള്ളിക്ക് സമീപം വെടിവയ്പ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അധികാരികൾ പുറത്തുവിട്ട പ്രാഥമിക വിവരം അനുസരിച്ച്, കിഴക്കൻ മസ്‌കറ്റിലെ ഒരു പള്ളിയുടെ സമീപമാണ് വെടിവയ്പ്പുണ്ടായത്. സംഭവം നടന്നയുടനെ പൊലീസെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിരവധി തവണ വെടിയുതിർക്കുന്നതിന്റെയും പൊലീസ് സൈറണുകൾ മുഴങ്ങുന്നതും കേൾക്കാം. നിയമപാലകരുടെ വാഹനങ്ങൾ പള്ളി വളയുകയും ഫജ്‌റിനായി (പ്രഭാത പ്രാർത്ഥന) ഒത്തുകൂടിയവർ ഓടുന്നതും കാണാം. വെടിവയ്പ്പുണ്ടായ സാഹചര്യമെന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുന്നതായി ഒമാൻ പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പൊലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9