യുഎഇ: 80% പൊള്ളലേറ്റ് മൂന്ന് മാസത്തോളം കോമയിലായിരുന്ന പ്രവാസി യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക്..

ശരീരത്തി​ൽ 80ശതമാനം പൊള്ളലേറ്റ്, രണ്ട് ചെവികളുടേയും കേൾവി നഷ്ടപ്പെട്ട്, മൂന്ന് മാസം കോമയിലായിരുന്ന പ്രവാസി യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക് നീങ്ങുന്നു. ശരീരത്തിൽ ഇത്രയധികം പൊള്ളലേറ്റയാൾ ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡോക്ടർമാർ ഈ അപ്രതീക്ഷിത തിരിച്ചുവരവിനെ കുറിച്ച് പറയുന്നത്. 2019ലാണ് ഇന്ത്യക്കാരനായ ത്വയിബ് ഹംസയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവമുണ്ടായത്. അൽ ദൈദിലെ ഒരു ഫാമിൽ ഡ്രൈവറായാണ് ത്വയിബ് ജോലി ചെയ്തിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 വാർഷികാവധിക്ക് ശേഷം നാട്ടിൽ നിന്ന് തിരികെയത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ മാസത്തിൽ ഫജ്ർ (രാവിലെ) പ്രാർത്ഥനയ്ക്ക് മുമ്പ് ഉണർന്ന് കുളിക്കാൻ പോവുകയായിരുന്നു ത്വയിബ്. അരയിൽ ഒരു ടവൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുക്കളയിൽ പോയി ഒരു കപ്പ് ചായ ഉണ്ടാക്കാൻ സ്റ്റൗ ഓൺ ചെയ്തു. പെട്ടെന്ന് തന്നെ ദേഹത്തേക്ക് തീആളിപ്പടർന്നു. നിലവിളിച്ചുകൊണ്ട് ത്വയിബ് പുറത്തേക്ക് ഓടി. നിലവിളി കേട്ടെത്തിയ മറ്റുള്ളവർ ത്വയിബിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. അടുത്തുള്ള അൽ ദൈദ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി മാഫ്രെഖ് ആശുപത്രിയിലേക്കോ റാഷിദ് ആശുപത്രിയിലേക്കോ മാറ്റാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. തുടർന്ന് റാഷിദ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ വച്ച് ത്വയിബ് കോമയിലേക്ക് വഴുതിവീണു. വേദന സഹിക്കാതെ വന്നപ്പോൾ ഡോക്ടറോട് അനസ്തേഷ്യ നൽകാൻ ത്വയിബ് ആവശ്യപ്പെടേണ്ട സാഹചര്യം വരെയുണ്ടായി. കോമയിൽ നിന്ന് ഉണർന്നപ്പോൾ, ഡോക്ടർമാർ നിരവധി ശസ്ത്രക്രിയകൾ നടത്തി. സ്കിൻ ​ഗ്രാഫ്റ്റിം​ഗ് ഉൾപ്പെടെയുള്ളവ നടത്തേണ്ടിവന്നു. കോമയിലായിരുന്നപ്പോൾ സ്കിൻ ഇൻഫെക്ഷനുകൾ ഒഴിവാക്കാനായി നൽകിയ ആ​ന്റിബയോട്ടിക്കുകൾ നിമിത്തം ഇരു ചെവികളുടെയും കേൾവി നഷ്ടപ്പെടുകയും ചെയ്തു. ചർമ്മത്തിൻ്റെ മൂന്ന് പാളികളിലായി 80 ശതമാനത്തോളം പൊള്ളലേറ്റ ഒരാൾ അതിജീവിക്കുന്നത് അവിശ്വസനീയമാംവിധം അപൂർവമാണെന്നായിരുന്നു ആരോ​ഗ്യ വിദ​ഗ്ധർ അത്ഭുതത്തോടെ പറഞ്ഞത്. പിന്നീട് നാട്ടിലേക്ക് മടങ്ങി. അപകടം നടക്കുമ്പോൾ 86 കിലോയായിരുന്നു ഭാരമെങ്കിൽ മൂന്ന് മാസത്തെ കോമയ്ക്ക് അപ്പുറം 40 കിലോയിലേക്ക് എത്തി. ഒരു കുപ്പി വെള്ളം പോലും ഉയർത്താൻ സാധിച്ചിരുന്നില്ല. ഫിസിയോതെറാപ്പിയും വ്യായാമ സെഷനുകളുമെല്ലാം കൊണ്ട് സാവധാനം നടക്കാനും ഓടാനും കഴിയുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായമെല്ലാം മുൻ തൊഴിൽദാതാവായ അൽ നഖ്‌ലിയാണ് നൽകിയത്. റാഷിദ് ഹോസ്പിറ്റലിലെ ഡോക്ടർമാരോടും നഴ്സുമാരും ത​ന്റെ ജീവിതത്തിൽ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്നും ത്വയിബ് പറഞ്ഞു. ആരോ​ഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് തിരിച്ച് ദുബായിലെത്തി എന്തെങ്കിലും ജോലിക്ക് നോക്കാനാണ് ത്വയിബ് ആ​ഗ്രഹിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy