കരുതലോടെ ഭക്ഷണമെത്തിക്കുന്നവരെ ചേർത്തുപിടിച്ച് യുഎഇയിലെ താമസക്കാർ

യുഎഇയിൽ ​ദിനംപ്രതി ചൂടും അന്തരീക്ഷമർദവും കൂടി വരുകയാണ്. പകൽ സമയത്തെ ചൂട് പലപ്പോഴും 45 ഡി​ഗ്രിക്ക് അപ്പുറമാണ്. ചുട്ടുപ്പൊള്ളുന്ന ഈ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാരെ ബ​ഹുമാനത്തോടെ പരി​ഗണിക്കണമെന്നാണ് യുഎഇയിലെ താമസക്കാർ വാദിക്കുന്നത്. റെസ്റ്റോറൻ്റുകൾ, കഫേകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ജീവനക്കാരോട് അനുകമ്പയോട് പെരുമാറണമെന്നാണ് താമസക്കാർ അഭിപ്രായപ്പെടുന്നത്. ഒരു റെസ്റ്റോറൻ്റിൽ ചുട്ടുപൊള്ളുന്ന വെയിലിൽ ഡെലിവറി റൈഡർമാരോട് കാര്യമായ കാരണമില്ലാതെ പുറത്ത് കാത്തിരിക്കാൻ നിർദ്ദേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നാണ് നാദ് അൽ ഷെബയിൽ താമസിക്കുന്ന യുഎഇ പൗരനായ ഹസൻ അൽ സാഹിർ പറയുന്നത്. റെസ്റ്റോറ​ന്റിലെത്തുന്ന ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്ന് ആരോപിച്ചാണ് റൈഡർമാരെ വെയിലത്ത് കാത്തുനിർത്തുന്നത്. അതേസമയം അവർ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെന്ന് വ്യക്തമാണെന്നും റൈഡർമാർ 15 മിനിറ്റ് അകത്ത് നിന്നാൽ അത് ഉപഭോക്താക്കളെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്നും സാഹിർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 റസ്റ്റോറ​ന്റിന് പുറത്ത് കാത്തുനിൽക്കാൻ തണലുള്ള സ്ഥലങ്ങൾ ഇല്ലായിരുന്നെന്നും അൽ സാഹിർ ചൂണ്ടിക്കാണിച്ചു. സമാനമായി ഒരു ഓർഡറിനായി കാത്തിരിക്കെ ക്ഷീണിതനായ ഒരു റൈഡർക്ക് വെള്ളവും വിശ്രമമുറി പോലുള്ള അടിസ്ഥാന സൗകര്യവും നിഷേധിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെന്ന് സിലിക്കൺ ഒയാസിസ് നിവാസിയായ അമേരിക്കൻ പ്രവാസി എമ്മ ജോൺ പറഞ്ഞു. ഭക്ഷണമെത്തിക്കുന്നവരെ എല്ലായ്‌പ്പോഴും ബഹുമാനത്തോടെ പരിഗണിക്കുന്നില്ലെന്ന് ഇത്തരം സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. റെസ്റ്റോറൻ്റുകളുടെയും സ്ഥാപനങ്ങളുടെയും ബിസിനസി​ന്റെ ഒരു പ്രധാന ഭാഗമാണ് ഡെലിവറി റൈഡർമാറെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും അവരും മനുഷ്യരാണെന്ന് മറക്കരുതെന്നും എമ ചൂണ്ടിക്കാട്ടി.

അൽ ഖൂസിലെ താമസക്കാരനായ ഇന്ത്യൻ പ്രവാസി മുഹമ്മദ് സലിം തൻ്റെ അയൽപക്കത്തെ സൂപ്പർമാർക്കറ്റിൽ സമാനമായ ഒരു രംഗം കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. സൂപ്പർമാർക്കറ്റിൽ “ഡെലിവറി റൈഡർമാർ പുറത്ത് കാത്തിരിക്കൂ” എന്ന ബോർഡാണ് വച്ചിരിക്കുന്നത്. “ഈ റൈഡർമാർ ഞങ്ങളുടെ ഓർഡറുകൾ ഡെലിവർ ചെയ്യാൻ അശ്രാന്തമായി പ്രവർത്തിക്കുന്നവരാണ്, അവർക്കായി ഏറ്റവും കുറഞ്ഞത് അൽപ്പനേരം വിശ്രമിക്കാൻ സുഖപ്രദമായ ഇടം നൽകുക എന്നതാണ്.” എന്ന് നിരാശയോടെ അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരം പരുഷമായ അനുഭവങ്ങളുണ്ടാകാറുണ്ടെന്ന് യുഎഇയിലെ ഒരു ഡെലിവറി ഡ്രൈവർ സ്ഥിരീകരിക്കുന്നുണ്ട്, അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്, “ചില സ്ഥലങ്ങളിലുള്ളവർ ഞങ്ങളോട് ദയ കാണിക്കുന്നവരാണ്. കൊടും ചൂടിൽ ലഘുഭക്ഷണം പോലും നൽകുന്നവരുണ്ട്. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. എന്നാൽ വേറെ ചിലർ വളരെ പരുഷമായാണ് പെരുമാറുന്നത്. ഞങ്ങൾ ചൂടിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നുണ്ടെന്ന് റെസ്റ്റോറൻ്റുകൾ മനസ്സിലാക്കണമെന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നു. ചിലപ്പോൾ ഒരു നല്ല വാക്ക് മതി ഒരുപാട് മുന്നോട്ട് പോകാനുള്ള ഊർജം നൽകാൻ” അദ്ദേഹം പറഞ്ഞു. യുഎഇയിലെ മറ്റൊരു റൈഡർ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്, കൊടും ചൂടിൽ ബൈക്കിൽ ഡെലിവറികൾ നടത്താനായി പോകുമ്പോൾ ഒരു മിനിറ്റ് നേരത്തേക്ക് എങ്കിലും തണലിന് കീഴിൽ നിൽക്കുന്നത് വലിയ മാറ്റമാണ് സൃഷ്ടിക്കുക എന്നാണ്. അതേസമയം ഡെലിവറി റൈഡർമാരോട് സ്നേഹവായ്പോടെ തണുത്ത വെള്ളവും ചെറിയ ട്രീറ്റുകളും വീടിന് പുറത്ത് വയ്ക്കുന്ന താമസക്കാരെ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റൈഡർമാർക്ക് കടുത്ത ചൂട് സഹിക്കുന്നതിന് നഷ്ടപരിഹാരം നൽകാൻ തിരക്കുള്ള സമയങ്ങളിലെ ഡെലിവറികൾക്ക് സർചാർജ് നൽകുന്നത് ഉൾപ്പെടെയുള്ള നൂതനമായ നിർദേശങ്ങൾ ഓൺലൈൻ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞിട്ടുണ്ട്.

ഈ ആശങ്കകൾക്ക് മറുപടിയായി, ഡെലിവറി പ്ലാറ്റ്‌ഫോമായ ഡെലിവറൂ യുഎഇയിലെ പ്രവർത്തനങ്ങൾക്കായി “ബഹുമാന പ്രതിജ്ഞ” എന്ന സംരംഭം അവതരിപ്പിച്ചു. ഡെലിവറി റൈഡർമാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും ആത്യന്തികമായി യുഎഇയിലെ ഡെലിവറി ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. എല്ലാവരോടും ആദരവോടെ പെരുമാറുക, പ്രൊഫഷണലിസം പ്രോത്സാഹിപ്പിക്കുക, തുറന്ന ആശയവിനിമയം ഉറപ്പാക്കുക, വിശ്രമകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, പ്രവർത്തന മികവിനായി പരിശ്രമിക്കുക എന്നിവയെല്ലാം ബഹുമാന പ്രതിജ്ഞയുടെ പ്രധാന തത്ത്വങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഡെലിവറൂ മിഡിൽ ഈസ്റ്റിൻ്റെ ജനറൽ മാനേജർ അനീസ് ഹാർബ് വിശദീകരിച്ചു. റൂ ബസുകളിലെ വിശ്രമകേന്ദ്രങ്ങൾ, എഡിഷൻ സൈറ്റുകൾ (ഡെലിവറി-മാത്രം അടുക്കളകൾ), ഹോപ്പ് സൈറ്റുകൾ (ഡെലിവറി-മാത്രം ഗ്രോസറി സ്റ്റോറുകൾ), റിഫ്രഷ്‌മെൻ്റ് വിതരണം, റൈഡർ കിറ്റുകൾ തുടങ്ങിയവയെല്ലാം റൈഡർമാർക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. യോക്ക് ബ്രാൻഡുകളുടെ സ്ഥാപകനും സിഇഒയുമായ സ്റ്റീവ് ഫ്ലാവിത്ത് ഈ സംരംഭത്തിന് പിന്തുണ അറിയിച്ചു. എല്ലാ പിക്കൾ സ്റ്റോറുകളിലും റൈഡർമാർക്കായി വെള്ളവും ശുചിത്വ സൗകര്യങ്ങളും പോലുള്ള സൗകര്യങ്ങളുള്ള സമർപ്പിത വിശ്രമകേന്ദ്രങ്ങൾ നൽകുന്നതിൽ യോക് ബ്രാൻഡ് സജീവമായി ശ്രമിക്കുന്നുണ്ടെന്നും ഫ്ലാവിത്ത് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy