കുതിച്ചുയരുന്ന താപനിലയിൽ താമസക്കാർക്ക് ആശ്വാസമായി, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ഏതെങ്കിലും തരത്തിലുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന താമസക്കാർ ജാഗ്രത പാലിക്കണമെന്നും അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി. അൽ ഐനിലെ അൽ ഹില്ലി, അൽ റീഫ്, അൻ നെയ്ഫ, ബാദ് ബിൻത് സഊദ്, അൽ മസൗദി, അൽ നബാഗ് മേഖലകളിൽ മഴ പെയ്തതായാണ് റിപ്പോർട്ട്. അൽ ഫോഹിൻ്റെ വടക്ക് ഭാഗങ്ങളിലും നേരിയ തോതിൽ മഴ പെയ്തു. നഗരത്തിൻ്റെ മറ്റ് ഗ്രാമപ്രദേശങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിക്ക് അനുസൃതമായി വേഗത ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9