യുഎഇയിലെ പ്രവാസികൾക്കേറെ ആശ്വാസമേകും; ജയ് വാൻ കാർഡുകൾ സെ​പ്​​റ്റം​ബ​റോ​ടെ പ്രാബല്യത്തിൽ

യുഎഇയിൽ പ്രാദേശിക കറൻസിയിൽ ഇടപാടുകൾ സാധ്യമാക്കുന്ന ജയ് വാൻ ഡെബിറ്റ് കാർഡുകൾ അടുത്ത മാസം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം സെയിൽസ് ടെർമിനുകളിലും സ്വീകര്യമാകും. നി​ല​വി​ൽ 40 ശ​ത​മാ​നം പോ​യ​ൻറ്​ ഓ​ഫ്​ സെ​യി​ൽ​സ്​ ടെ​ർ​മി​ന​ലു​ക​ളും ജ​യ്​​വാ​ൻ കാ​ർ​ഡ്​ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​യി​ട്ടുണ്ട്. രാജ്യത്തെ 95 ശതമാനം എടിഎമ്മുകളിലും ജയ്വാൻ കാർഡ് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്നും കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ൻറ്​ സി.​ഇ.​ഒ ജാ​ൻ പി​ൽ​​ബൗ​ർ പറഞ്ഞു. പ്രാ​ദേ​ശി​ക ക​റ​ൻ​സി​യി​ൽ ഇ​ട​പാ​ട്​ ന​ട​ത്തു​മ്പോ​ൾ യ​ഥാ​ർ​ഥ വി​നി​മ​യ നി​ര​ക്ക്​ ഇ​ട​പാ​ടു​കാ​ര​ന്​ ല​ഭി​ക്കു​മെ​ന്ന​താ​ണ് കാർഡി​ന്റെ പ്രത്യേകത. സെ​പ്​​റ്റം​ബ​റോ​ടെ കാ​ർ​ഡു​ക​ൾ പ്രാബല്യത്തിലാകും. യുഎഇയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കായി ജ​യ്​​വാ​ൻ ഡെ​ബി​റ്റ്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കാം. പ്രത്യേക ഫീസ് ഈടാക്കില്ലെന്നാണ് സൂചന. നി​ല​വി​ൽ വി​സ, മാ​സ്റ്റ​ർ കാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​തേ പ്ലാ​റ്റ്​​ഫോ​മി​ൽ ത​ന്നെ​യാ​ണ്​​ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡും പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ എടിഎം, സെയിൽസ് ടെർമിനലുകൾ എന്നിവിടങ്ങളിലായിരിക്കും കാർഡ് ഉപയോ​ഗപ്പെടുത്താനാവുക. താമസിയാതെ ഇ-​കോ​മേ​ഴ്​​സ്​ ഇ​ട​പാ​ട്​ ന​ട​ത്താ​നു​ള്ള സൗ​ക​ര്യമുണ്ടാകും. രണ്ട് വർഷത്തിനുള്ളിൽ കാർഡുകൾ പൂർണ തോതിൽ പുറത്തിറക്കുമെന്ന് ബാങ്കിം​ഗ് വൃത്തങ്ങൾ അറിയിച്ചു. യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും കാർഡ് ഉപയോ​ഗിക്കാവുന്നതാണ്. അതിനായി രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പേ​​മെ​ൻറ്​ ന​ട​ത്താ​ൻ ക​ഴി​യു​ന്ന കാ​ർ​ഡു​ക​ളും കോ-​ബാ​ഡ്ജ്​ എ​ന്ന് വിളിക്കുന്ന കാർജുകളും പുറത്തിറക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy