യുഎഇയിൽ നിന്ന് സ്വർണം വാരിക്കൂട്ടി പ്രവാസികൾ ഉൾപ്പെടെയുള്ളവർ, കാരണമിതാണ്

വേനൽക്കാലത്ത് യുഎഇയിലേക്ക് സന്ദർശകരുടെ വരവ് കുറവായതിനാൽ വിനോദസഞ്ചാരികൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിൽ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്കിടയിൽ സ്വർണം വാങ്ങുന്നത് വർധിച്ചെന്നാണ് റിപ്പോർട്ട്.
ഇന്ത്യ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദുബായിൽ സ്വർണ്ണ വില 10-15 ശതമാനം വരെ കുറവാണ്. കൂടാതെ ലോകമെമ്പാടുമുള്ള വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങളും ദുബായിൽ ലഭിക്കുമെന്നതും പലരെയും സ്വർണമെടുക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രധാനഘടകമായി വർത്തിക്കുന്നുണ്ട്. പലയിടങ്ങളിലും സാംസ്കാരിക ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ ആഭരണങ്ങൾ പാരമ്പര്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 വിൽപ്പനയിലെ ശ്രദ്ധേയമായ വർദ്ധനവ് സാധാരണയായി ജൂലൈ പകുതി വരെ തുടരുമെന്നും തുടർന്ന് ഉത്സവ സീസണിന് മുന്നോടിയായി ഓഗസ്റ്റ് അവസാനത്തോടെ വിൽപ്പന വീണ്ടും ഉയരുമെന്നും അഹമ്മദ് പറഞ്ഞു. നികുതി ആനുകൂല്യങ്ങളും ഇളവുകളുമെല്ലാം സ്വർണമെടുക്കാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ പ്രവാസികൾ സ്വർണം വാങ്ങുന്നതിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഒരു സമ്മാനമായോ സുരക്ഷിത നിക്ഷേപമായോ പലരും സ്വർണമെടുക്കുന്നുണ്ടെന്ന് കാൻസ് ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ ധനക് പറഞ്ഞു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് സ്വർണ്ണാഭരണ വിൽപ്പനയിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജ്വല്ലറി റീട്ടെയിലർമാർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് നല്ല സൂചനയാണ് നൽകുന്നത്. വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ വരവ്, വിവാഹങ്ങളും ഉത്സവങ്ങളും പോലുള്ള ആഘോഷങ്ങൾ, ഉപഭോക്തൃ ആത്മവിശ്വാസവും ചെലവും വളർത്തുന്ന വിശാലമായ സാമ്പത്തിക വീണ്ടെടുക്കൽ തുടങ്ങിയ ഘടകങ്ങളെല്ലാം മേഖലയെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ ജൂവലറികളുടെ സുവർണ്ണ കാലഘട്ടമാണെന്ന് പറയാമെന്നും ജോൺ ആലുക്കാസ് വിശദീകരിച്ചു. സമ്മർ സീസൺ ഡൈനാമിക്സിൽ മാറ്റങ്ങളുണ്ടായിട്ടും ഈ വർഷം സ്വർണ്ണാഭരണങ്ങളുടെ വിൽപ്പന ഉയർന്നിട്ടില്ലെന്ന് അനിൽ ധനക് പറഞ്ഞു. വാസ്തവത്തിൽ, സാമ്പത്തിക സാഹചര്യങ്ങളും സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉൾപ്പെടെ വിവിധ ഘടകങ്ങൾ കാരണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പന കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy