OFFLINE GOOGLE MAP അറിഞ്ഞിരുന്നോ?? ഇന്‍റർനെറ്റില്ലെങ്കിലും ഗൂഗിൾ മാപ്പ് പ്രവർത്തിക്കും ചെയ്യേണ്ടത് ഇത്രമാത്രം
റേഞ്ച് ഇല്ലാത്തത് കൊണ്ടോ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ ഒരും പോംവഴിയുണ്ട്. പലരും ഇത്തരം സാഹചര്യങ്ങളിലെത്തുകയും ഗൂഗിൾ മാപ്പിന്റെ സഹായമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടാറുമുണ്ട്. എന്നാൽ അത് ഒഴിവാക്കാൻ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ചെറിയ ക്രമീകരണങ്ങൾ നടത്തിയാൽ മാത്രം മതി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഗൂഗിൾ മാപ്പ് പ്രവർത്തിപ്പിക്കാനായി ആദ്യം ചെയ്യേണ്ടത്,
ഗൂഗിൾ മാപ്പ് തുറക്കുക
വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ഓഫ്‌ലൈൻ മാപ്‌സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം, നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക എന്ന ഓപ്ഷൻ ഇവിടെ കാണിക്കും.
ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം, നിങ്ങൾക്ക് മാപ്പ് ലഭിക്കും.
മാപ്പിൽ നിങ്ങളുടെ സ്ഥാനം സജ്ജമാക്കുക.
തുടർന്ന് ചുവടെ നൽകിയിരിക്കുന്ന ഡൗൺലോഡ് ഓപ്ഷനിൽ നിന്ന് മാപ്പ് ഡൗൺലോഡ് ചെയ്യുക
മാപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ നിങ്ങൾക്ക് മാപ്പ് തുറക്കാനും ഉപയോഗിക്കാനും സാധിക്കും. ഡൗൺലോഡ് ചെയ്ത മാപ്പിൽ നിങ്ങൾക്ക് റൂട്ട് കാണാൻ കഴിയും. നല്ല നെറ്റ് വർക്കിൽ മാപ്പ് ഡൗൺലോഡ് ചെയ്താൽ മാത്രമേ ഓഫ് ലൈനിൽ ഗൂഗിൾ മാപ്പ് ലഭിക്കുകയുള്ളൂവെന്നത് ഓർക്കേണ്ടതാണ്.
വോയിസ് കമാൻഡ് ഉപയോഗിച്ച് ഗൂഗിൾ മാപ്പ് പ്രവർത്തിപ്പിക്കുക
ഗൂഗിൾ മാപ്പ് കാണുന്നതിന് നിങ്ങൾ സ്ക്രീനിൽ വീണ്ടും വീണ്ടും ടാപ്പ് ചെയ്യേണ്ടതില്ല. ഗൂഗിൾ അസിസ്റ്റൻ്റിന് കമാൻഡുകൾ നൽകുകയോ ചോദ്യങ്ങൾ ചോദിക്കുകയോ മാത്രം മതി. ഇപ്രകാരം റൂട്ട് അറിയാനും വഴി തെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കും. എന്നാൽ ഈ ഫീച്ചർ എല്ലാ ഭാഷകളിലും ലഭ്യമല്ല. എങ്കിലും പരീക്ഷിച്ച് നോക്കുന്നത് നല്ലതാണ്.