തിങ്കളാഴ്ച സേവനങ്ങളിൽ തടസ്സം നേരിട്ടതിനെ തുടർന്ന് ഉപയോക്താക്കൾക്ക് 5 ജിബി സൗജന്യ ഡാറ്റ നൽകി വിർജിൻ മൊബൈൽ. ദുരിതബാധിതരായ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നെന്നും കമ്പനി. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നെന്ന് വിർജിൻ മൊബൈൽ യുഎഇ മാനേജിംഗ് ഡയറക്ടർ റോബ് ബെസ്വിക്ക് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യങ്ങൾ നികത്താൻ സൗജന്യ ഡാറ്റ ഏതെങ്കിലും തരത്തിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരത്തോടെ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ നൽകി. തിങ്കളാഴ്ച രാവിലെ വിർജിൻ ഉപഭോക്താക്കൾക്ക് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. കൂടാതെ മൊബൈൽ ആപ്ലിക്കേഷൻ തുറക്കാനും കഴിഞ്ഞിരുന്നില്ല. ആപ്പ്, മൊബൈൽ നെറ്റ്‌വർക്ക്, ഡാറ്റ എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടപ്പോൾ ഉപഭോക്താക്കൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പരാതി ഉന്നയിച്ചിരുന്നു. വിർജിൻ മൊബൈലിൻ്റെ കസ്റ്റമർ കെയർ 13,000ത്തിലധികം ചാറ്റുകൾ പരാതിയുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തു. തിങ്കൾ (ജൂലൈ 15) രാവിലെ 8.22 ന്, നെറ്റ്‌വർക്ക് സേവന തടസ്സം അനുഭവപ്പെട്ടു. ഡാറ്റ, വോയ്സ്, എസ്എംഎസ് സേവനങ്ങൾ രാവിലെ 8.22 നും 11.50 നും ഇടയിലാണ് തടസപ്പെട്ടത്. ആപ്പിൽ രാവിലെ 8.22 നും ഉച്ചകഴിഞ്ഞ് 3.33 നും ഇടയിൽ ഭാഗികമായി സേവനങ്ങൾ തടസപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9