ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 300 ദിർഹം കടന്നു. ഇന്നലെ വൈകുന്നേരത്തോടെ 24K സ്വർണത്തിന് ഗ്രാമിന് 300.50 ദിർഹമായി ഉയർന്നു. 22K, 21K, 18K സ്വർണത്തിന് യഥാക്രമം 278.25 ദിർഹം, 269.25 ദിർഹം, 230.75 ദിർഹം എന്ന നിലയിലായിരുന്നു വ്യാപാരം നടന്നത്. ആഗോളതലത്തിൽ, യുഎഇ സമയം രാത്രി 8 മണിക്ക് സ്പോട്ട് ഗോൾഡ് ഔൺസിന് 2,461.9 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നേരത്തെ ഔൺസിന് 2,482 ഡോളറായിരുന്നു വില. “സ്വർണ്ണ വില വർഷം തോറും ഏകദേശം 20 ശതമാനം ഉയർന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയും ശക്തമായ നീക്കങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 2024 അവസാനിക്കുന്നതിന് മുമ്പ് യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ അർഥവത്തായി കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷയുണ്ട്” എന്ന് എമിറേറ്റ്സ് എൻബിഡി റിസർച്ചിലെ മാർക്കറ്റ് ഇക്കണോമിക്സ് മേധാവി എഡ്വേർഡ് ബെൽ പറഞ്ഞു. ജൂലൈയിലെ സ്വർണ്ണ വിലയിലെ നേട്ടം നിരക്ക് പ്രതീക്ഷകളാൽ ഉത്തേജിപ്പിക്കപ്പെടാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, സ്വർണ്ണ വിലയിൽ അവയുടെ സ്വാധീനത്തിന് പ്രാധാന്യം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9