
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൂടുതൽ സർവീസുമായി എയർലൈൻ
കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് നടത്താനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഓഗസ്റ്റ് 10 മുതൽ അബുദാബിയിലേക്ക് സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസുകൾ നടത്തും. രാവിലെ 6ന് കോയമ്പത്തൂരിൽ എത്തുന്ന വിമാനം 7ന് മടങ്ങുമെന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിമാനത്താവളം ഡയറക്ടർ സെന്തിൽ വളവൻ പറഞ്ഞു. കോയമ്പത്തൂരിൽ നിന്നുള്ള മൂന്നാമത്തെ രാജ്യാന്തര സർവീസായിരിക്കുമിത്. അബുദാബിക്ക് പുറമെ സിംഗപ്പൂർ, ഷാർജ എന്നിവിടങ്ങളിലേക്കാണ് കോയമ്പത്തൂർ നിന്നുള്ള രാജ്യാന്തര സർവീസുകളുള്ളത്. ട്രാൻസിറ്റ് വീസ, ബാഗേജ് സേവനങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)